അപകടത്തില്‍ പരിക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ ചികിത്സയ്ക്കായി യൂത്ത് ലീഗിന്റെ ധനസഹായം
കാസര്‍കോട് (www.evisionnews.co): ചെര്‍ക്കള അളക്കക്കയില്‍ ഒരു മാസം മുമ്പ് ബൈക്കില്‍ കാറിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ ഡി.വൈ.എഫ് ഐ പ്രവര്‍ത്തകന്റെ ചികിത്സക്കായി അല്ലാമാ നഗര്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഒന്നര ലക്ഷം രൂപ നല്‍കി. ചെര്‍ക്കള കോലാച്ചിയടുക്കം യൂണിറ്റ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ പ്രകാശനാണ് ഒരുമാസം മുമ്പ് ചെര്‍ക്കള അളക്ക ജംഗ്ഷനില്‍ നടന്ന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ശരീരമാസകലം തകര്‍ന്ന് മൂന്നു ശസ്ത്രക്രിയക്ക് ഇതിനകം തന്നെ വിധേയനായി. മംഗലാപുരം ആസ്പത്രിയില്‍ സുഖം പ്രാപിച്ചുവരുന്ന പ്രകാശന് തങ്ങളാല്‍ കഴിയുന്ന സഹായം ഉടനെത്തിക്കണമെന്ന് അപകടം നടന്നതിന്റെ പിറ്റേദിവസം തന്നെ അല്ലാമാ നഗര്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തന്നെ പാതിവഴിയില്‍ നിര്‍ത്തിയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ജീവ കാരുണ്യത്തിനിറങ്ങിയത്. ചെര്‍ക്കള അല്ലാമാ ഇഖ്ബാല്‍ നഗര്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ഒരു മാസമായി നടത്തിയ വിശ്രമമില്ലാത്ത തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനൊപ്പമാണ് പല പ്രമുഖരെയും നേരിട്ട് കണ്ടും സ്വന്തം കൈയ്യില്‍ നിന്നും കൂട്ടിയുമാണ് തുക സമാഹരിച്ച് നല്‍കിയത്. യൂത്ത് ലീഗ് നേതാക്കളായ ഉബൈദ്, സമീര്‍, സമദ്, നൂറുദ്ദീന്‍ എന്നിവര്‍ ഹോസ്പിറ്റലില്‍ പോയി തുക കൈമാറി. മാതൃകാ പ്രവര്‍ത്തനത്തെ മുളിയാര്‍ ഒന്നാം വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയും അല്ലാമാ നഗര്‍ മേഖലാ മുസ്‌ലിം ലീഗ് കമ്മിറ്റിയും അഭിനന്ദിച്ചു.
Powered by Info News For You

Comments
Post a Comment