തെരഞ്ഞെടുപ്പ് കഴിയാന്‍ എണ്ണക്കമ്പനികള്‍ വില കൂട്ടാന്‍ കാത്തുനില്‍ക്കുന്നു; വാഹന ഉടമകള്‍ ഫുള്‍ ടാങ്ക് ആക്കിയാല്‍ നല്ലത്

കൊച്ചി: (www.kvartha.com 08.05.2019) വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. ഏത് നിമിഷവും ഇന്ധനവില വര്‍ധിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ തന്നെ അതുണ്ടാകും. രാജ്യത്ത് അവസാനഘട്ട പോളിംഗ് മേയ് 19 ന് കഴിയുന്നതോടെ ഏത് നിമിഷവും അത് പ്രതീക്ഷിക്കാം. കഴിഞ്ഞ ഒരു മാസത്തിനിടെ, ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില 10 ശതമാനത്തിനടുത്ത് ഉയര്‍ന്നെങ്കിലും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ കാര്യമായ വര്‍ധനയുണ്ടായില്ല.

ലോക് സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് അത്. പെട്രോളിന് ലിറ്ററിന് 74.83 രൂപയും ഡീസലിന് 70.25 രൂപയുമായിരുന്നു ചൊവ്വാഴ്ച കൊച്ചി നഗരത്തില്‍. ഇന്ത്യന്‍ ബാസ്‌കറ്റിലുള്ള ക്രൂഡിന്റെ വില ഒരു വീപ്പയ്ക്ക് ഏപ്രിലില്‍ 71 ഡോളറായിരുന്നു ശരാശരി വില. മാര്‍ച്ചില്‍ അത് 66.74 ഡോളറും ഫെബ്രുവരിയില്‍ 64.53 ഡോളറുമായിരുന്നു.

Why petrol, diesel prices may rise after Lok Sabha elections, Kochi, News, Politics, Lok Sabha, Election, Trending, Petrol Price, Hike, Business, Kerala

2018-19ല്‍ 11,420 കോടി ഡോളറായിരുന്നു ഇന്ത്യയുടെ ക്രൂഡോയില്‍ ഇറക്കുമതിച്ചിലവ്. ഇതിന്റെ 10.6 ശതമാനമായ 1,210 കോടി ഡോളറും ഇറാനില്‍ നിന്നുള്ള എണ്ണയ്ക്കുവേണ്ടിയാണ് ചിലവിട്ടത്. ആഗോള ക്രൂഡോയില്‍ കയറ്റുമതിയുടെ നാല് ശതമാനവും ഇറാനില്‍ നിന്നുള്ള എണ്ണയാണ്. ഇതിന് വിലക്ക് വന്നതോടെയാണ് വിലയില്‍ കുതിപ്പുണ്ടായിരിക്കുന്നത്. ഇന്ത്യക്കു പുറമെ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, തുര്‍ക്കി, തായ്വാന്‍, ഇറ്റലി, ഗ്രീസ് എന്നിവയും ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടായിരുന്നു.

ഇതിനിടെ, ഇറാനുമേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത് എണ്ണവിപണിയില്‍ വലിയ പ്രത്യാഘാതം സൃഷ്ടിച്ചിട്ടുണ്ട്. ഇറാനുമായി വ്യാപര ബന്ധത്തിലേര്‍പ്പെടുന്ന കമ്പനികള്‍ക്ക് അമേരിക്കയില്‍ സാമ്പത്തിക പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്ന് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനുപുറമെ ഇറാനില്‍നിന്ന് എണ്ണ വാങ്ങിക്കുന്നതില്‍നിന്ന് മറ്റു രാജ്യങ്ങളെ തടയുകയും ചെയ്തിരുന്നു. ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ആവശ്യത്തിന്റെ 83.7 ശതമാനവും ഇറക്കുമതിയിലൂടെയാണ് ലഭിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Why petrol, diesel prices may rise after Lok Sabha elections, Kochi, News, Politics, Lok Sabha, Election, Trending, Petrol Price, Hike, Business, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?