പാലാരിവട്ടം മേല്‍പ്പാലത്തിലെ കൈയ്യിട്ടുവാരല്‍: വിജിലന്‍സ് എസ്പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ സാങ്കേതിക വിദഗ്ധര്‍ പാലത്തില്‍ പരിശോധന നടത്തി, ഒരു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് എസ്പി, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനും കിറ്റ്‌കോയും അന്വേഷണ പരിധിയില്‍
കൊച്ചി: (www.kvartha.com 07.05.2019) പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ വ്യാപകമായ കൈയ്യിട്ടുവാരല്‍ നടന്നിട്ടുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് എസ്പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ സാങ്കേതിക വിദഗ്ധര്‍ പാലത്തില്‍ പരിശോധന നടത്തി.
ഒരു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് എസ്പി വ്യക്തമാക്കി. പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു. സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് എറണാകുളം സെല്ലിനെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്.
പാലം നിര്‍മാണച്ചുമതലയുണ്ടായിരുന്ന റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനും അന്തിമ രൂപകല്‍പ്പന അംഗീകരിച്ച കിറ്റ്‌ക്കോയും വിജിലന്‍സിന്റെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
വിവിധ വകുപ്പുകളിലെ സാങ്കേതിക വിദഗ്ദരെ ഉള്‍പ്പെടുത്തി ഒരു മണിക്കൂറോളം നീണ്ട വിശദമായ പരിശോധനയാണ് നടന്നത്. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ കുറ്റക്കാരെ കണ്ടെത്തുമെന്നും ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും വിജിലന്‍സ് എസ് പി കാര്‍ത്തിക്ക് പറഞ്ഞു.
Keywords: Kerala, Kochi, News, Ernakulam, Bribe Scam, Corruption, Vigilance, UDF, Oommen Chandy, Palarivattam flyover; vigilance Investigation started

Powered by Info News For You
Comments
Post a Comment