ഡിജിപിയുടെ അറിവില്ലാതെ പോലീസ് വോട്ടുകളില്‍ കൃത്രിമം നടക്കില്ലെന്ന് മുല്ലപ്പള്ളി, ക്രമക്കേടിന് പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും സിപിഎം നേതൃത്വവും; വേണ്ടത് ജുഡീഷ്യല്‍ അന്വേഷണം
തിരുവനന്തപുരം:(www.kvartha.com 11/05/2019) പോലീസ് വകുപ്പിലെ പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡിജിപിയുടെ അറിവില്ലാതെ പോലീസ് വോട്ടുകളില്‍ കൃത്രിമം നടക്കില്ലെന്നും ക്രമക്കേടിന് പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും സിപിഎം നേതൃത്വവും ഉള്‍പ്പെട്ടിട്ടുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ യഥാര്‍ഥ പ്രതികള്‍ നിയമത്തിനുമുന്നില്‍ വരില്ലെന്നും വേണ്ടത് ജുഡീഷ്യല്‍ അന്വേഷണമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎം ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. 10 ലക്ഷം പേരുടെ വോട്ട് വെട്ടിയെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോപണത്തിനു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കിയ മറുപടി തൃപ്തികരമല്ല. 10 ലക്ഷം പേരെ പട്ടികയില്‍നിന്ന് ഒഴിവാക്കിയെന്ന ഉമ്മന്‍ചാണ്ടിയുടെ ആരോപണം അതിശയോക്തി നിറഞ്ഞതാണെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രതികരണം അസ്ഥാനത്താണ്. ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടിയ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ പോലും അദ്ദേഹം തയാറായില്ല.
കള്ളവോട്ട് നടന്നിട്ടുണ്ട്. ഈ കള്ളവോട്ടുകള്‍ എല്ലാം കണ്ടെത്തണം. മുഖ്യമന്ത്രിയുടെ ബൂത്തിലേത് അടക്കം ക്രമക്കേട് അന്വേഷിക്കണം. ബൂത്തുകളിലെ ബിഎല്‍ഒമാരാണ് ക്രമക്കേടിന്റെ പിന്നില്‍. ഇവരെല്ലാം സിപിഎമ്മുമായി ബന്ധമുള്ളവരാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിയെക്കുറിച്ച് അന്വേഷിക്കാന്‍ കെ സി ജോസഫ് കണ്‍വീനറായി കെപിസിസി സമിതിയെ നിയോഗിക്കുമെന്നും സമിതി സമഗ്ര അന്വേഷണം നടത്തി തയാറാക്കുന്ന റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷനു സമര്‍പ്പിക്കുമെന്നും കെപിസിസി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Police, Investigates, Mullappalli Ramachandran, Mullappally on bogus vote

Powered by Info News For You

Comments
Post a Comment