അമേത്തിയില്‍ വ്യാപക വോട്ടുപിടുത്തം; രാഹുല്‍ ഗാന്ധി ബൂത്ത് പിടിക്കാന്‍ ആളെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും, കോണ്‍ഗ്രസ് ബൂത്ത് പിടുത്തം നടത്തുന്നുണ്ടെന്നും സ്മൃതി ഇറാനി

ലഖ്‌നൗ: (www.kvartha.com 06.05.2019) ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുന്ന അമേത്തിയില്‍ വ്യാപക വോട്ടുപിടുത്തം നടക്കുന്നതായി കേന്ദ്രമന്ത്രിയും അമേത്തിയിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനി. അമേത്തിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് സ്മൃതിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി.

അതുകൊണ്ടുതന്നെ ശക്തമായ പോരാട്ടമാണ് ഇവിടെ നടക്കുന്നത്. അതിനിടെയാണ് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തിയത്. അമേത്തിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിത്തം നടത്തുന്നുണ്ടെന്ന് ആരോപിച്ച സ്മൃതി വോട്ടര്‍മാരെ ബലം പ്രയോഗിച്ച് കോണ്‍ഗ്രസിന് വേണ്ടി വോട്ട് ചെയ്യിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തി.

Smriti Irani tweets video, accuses Congress of booth capturing in Amethi, News, Politics, Trending, Lok Sabha, Election, Rahul Gandhi, Congress, BJP, Allegation, Twitter, Video, National

ഇത് തെളിയിക്കുന്ന വീഡിയോയും സ്മൃതി ഇറാനി ട്വിറ്ററില്‍ പങ്കുവെച്ചു. അമേത്തിയില്‍ രാഹുല്‍ ബൂത്ത് പിടിക്കാന്‍ ആളെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും സ്മൃതി ആരോപിക്കുന്നു. ഇക്കാര്യം വോട്ടര്‍മാര്‍ സ്ഥിരീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ചില ദൃശ്യങ്ങളും അവര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു.

Smriti Irani tweets video, accuses Congress of booth capturing in Amethi, News, Politics, Trending, Lok Sabha, Election, Rahul Gandhi, Congress, BJP, Allegation, Twitter, Video, National

'താമരയില്‍ വോട്ട് ചെയ്യാനാണ് താന്‍ ആഗ്രഹിച്ചതെന്നും എന്നാല്‍ പ്രിസൈഡിംഗ് ഓഫീസര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും' ഒരു വൃദ്ധ പറയുന്ന വീഡിയോ ഉള്‍പ്പെടെ വോട്ടര്‍മാര്‍ പരാതി പറയുന്ന വീഡിയോയും ബി.ജെ.പി ട്വിറ്ററിലൂടെ പുറത്തുവിട്ടു.

'താന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ ഭരണകുടത്തേയും താന്‍ ഇക്കാര്യം ബോധിപ്പിച്ചിട്ടുണ്ട്. അവര്‍ നടപടിയെടുക്കുമെന്നാണ് വിശ്വസിക്കുന്നത്. സ്മൃതി ഇറാനി പറഞ്ഞു.

അതേസമയം വോട്ടെടുപ്പ് നടക്കുന്ന ദിവസം തന്നെ അമേത്തിയില്‍ എത്താതിരുന്നതിന് രാഹുല്‍ ഗാന്ധിയെ സ്മൃതി ഇറാനി വിമര്‍ശിച്ചു. മണ്ഡലത്തില്‍ നിന്ന് അവധിയെടുത്ത എംപി മാത്രമല്ല രാഹുല്‍, മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ദിവസം പോലും എത്താതിരുന്ന സ്ഥാനാര്‍ത്ഥി കൂടിയാണ് രാഹുല്‍ എന്നും അവര്‍ കുറ്റപ്പെടുത്തി.

അതിനിടെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ നിരവധി അനിഷ്ട സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കശ്മീരിലും പശ്ചിമ ബംഗാളിലും വ്യാപകമായ അക്രമം നടന്നു. ജമ്മുകശ്മീരിലെ പുല്‍വാമയിലുള്ള ഒരു പോളിംഗ് ബൂത്തില്‍ ഗ്രനേഡ് ആക്രമണമുണ്ടായി. എന്നാല്‍ ആര്‍ക്കും കാര്യമായ പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബംഗാളിലെ ബാരക്പൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണമുണ്ടായി. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തി. എന്നാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സ്ത്രീകളോട് മോശമായാണ് പെരുമാറിയതെന്നായിരുന്നു തൃണമൂല്‍ പ്രവര്‍ത്തകരുടെ ആരോപണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Smriti Irani tweets video, accuses Congress of booth capturing in Amethi, News, Politics, Trending, Lok Sabha, Election, Rahul Gandhi, Congress, BJP, Allegation, Twitter, Video, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?