കാസര്‍കോട് സ്വദേശിനിയായ ഐ ടി വിദഗ്ദ്ധ ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 12.05.2019) കാസര്‍കോട് സ്വദേശിനിയായ ഐ ടി വിദഗ്ദ്ധ ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. മേലാങ്കോട്ട് എ സി കണ്ണന്‍ നായര്‍ ഗവ യു പി സ്‌കൂളിനടുത്ത സുസ്മിത എസ് പൈ (24) ആണ് മരിച്ചത്. കാഞ്ഞങ്ങാട്ട് ട്രാഫിക് സര്‍ക്കിളില്‍ കുന്നുമ്മല്‍ റോഡിലെ ഗുരുദേവ് ഏജന്‍സി ഉടമ എച്ച് സുരേന്ദ്ര പൈയുടെ മകളാണ്.

ഡെല്‍ എം സി സ്‌ക്വയര്‍ ഐ ടി കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ സുസ്മിത സഹപ്രവര്‍ത്തകയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കാറിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുസ്മിതയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മാതാവ്: സാധനാ പൈ. സഹോദരങ്ങള്‍: സഞ്ജന എസ് പൈ, സന്ദീപ് എസ് പൈ (ഇരുവരും വിദ്യാര്‍ത്ഥികള്‍).

ബാഗളൂരു ബൗറിംഗ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം നാട്ടിലെത്തിച്ച ശേഷം സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Death, Accidental-Death, National, Kasaragod native died in Bangalore in Accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?