വിവിപാറ്റ് സ്ലിപ്പുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടിങ് മെഷീനിലെ വോട്ട് എണ്ണിയ ശേഷം മാത്രം വിവിപാറ്റ്
ന്യൂഡല്‍ഹി: (www.kvartha.com 22.05.2019) വിവിപാറ്റ് സ്ലിപ്പുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍ . വോട്ടിങ് മെഷീനിലെ വോട്ട് എണ്ണിയ ശേഷമേ വിവിപാറ്റ് എണ്ണൂ. പ്രതിപക്ഷ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ അന്തിമഫലം മൂന്നു ദിവസത്തോളം വൈകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. ബുധനാഴ്ച രാവിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
വിവിപാറ്റ് സ്ലിപ്പുകള്‍ ആദ്യം എണ്ണുക, ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളില്‍നിന്നുള്ള വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചിരുന്നത്. വിവി പാറ്റുകള്‍ എണ്ണുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ രീതിയില്‍ പാകപ്പിഴകളുണ്ടെന്നും, വോട്ടെണ്ണുമ്പോള്‍ വോട്ടിങ് മെഷിനിലെ വോട്ടും വിവി പാറ്റിലെ വോട്ടും തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ വിവി പാറ്റിന് പ്രാധാന്യം നല്‍കണമെന്നും ചൊവ്വാഴ്ച നല്‍കിയ പരാതിയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, വോട്ടിംഗ് യന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ബന്ധപ്പെട്ടവര്‍ വേണ്ടത്ര ഉത്തരവാദിത്തം കാണിച്ചില്ലെന്നും സുരക്ഷ ഏര്‍പ്പെടുത്തിയില്ലെന്നും പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു.
വോട്ടെണ്ണല്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 22 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കിയിരുന്നു. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ഡിഎംകെ നേതാവ് കനിമൊഴി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കമ്മീഷനെ കണ്ടത്. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം ബുധനാഴ്ച രാവിലെ ചേര്‍ന്നത്.
അതേസമയം, പല സ്ഥലങ്ങളിലും ഇവിഎം മെഷീനുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും മെഷീനുകള്‍ സുരക്ഷിതവും ക്രമക്കേടുകള്‍ക്ക് അതീതവുമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍. നേരത്തെ വിവിപാറ്റുകള്‍ എണ്ണുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Lok Sabha Election Results 2019 LIVE: Setback to Oppn as EC Refuses Any Change in Process of Counting Votes, New Delhi, News, Politics, Lok Sabha, Election, Trending, Election Commission, Controversy, Criticism, National.

Powered by Info News For You

Comments
Post a Comment