ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലുകളില്‍ ഒന്നായ സ്‌പെക്ട്രം ഓഫ് ദ സീസ് കൊച്ചി തുറമുഖത്ത്; ഗംഭീര സ്വീകരണം നല്‍കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍

കൊച്ചി: (www.kvartha.com 13.05.2019) സ്‌പെക്ട്രം ഓഫ് ദ സീസ് കൊച്ചി തുറമുഖത്ത്. ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലുകളില്‍ ഒന്നായ സ്‌പെക്ട്രം ഓഫ് ദ സീസാണ് കൊച്ചി തുറമുഖത്ത് എത്തിയത്. കപ്പലിലുണ്ടായിരുന്നത് 71 രാജ്യങ്ങളില്‍ നിന്നുളള 4,000 ത്തിലധികം യാത്രക്കാരും 1,700 ഓളം ജീവനക്കാരുമായിരുന്നു.

കപ്പലിന്റെ വിശ്രമ കേന്ദ്രങ്ങള്‍ ഇന്ത്യയിലെ രണ്ട് തുറമുഖങ്ങളായ മുംബൈ, കൊച്ചി എന്നിവടങ്ങളാണ്. സിംഗപ്പൂരിലേക്കുള്ള യാത്രയിലാണ് കപ്പല്‍. റോയല്‍ കരീബിയന്‍ ഇന്റര്‍ നാഷണലിന്റെ ഉടമസ്ഥതയിലാണ് കപ്പല്‍.

Mega cruise ship calls at Kochi port, Kochi, News, Business, Ship, Travel & Tourism, Kerala

കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ കപ്പല്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് തീരത്ത് ചെലവിട്ടത്. ഗംഭീര സ്വീകരണമാണ് കൊച്ചിയില്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ കപ്പലിന് നല്‍കിയത്. ലോകത്തെ ഏറ്റവും ചെലവേറിയ ആഡംബര കപ്പല്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mega cruise ship calls at Kochi port, Kochi, News, Business, Ship, Travel & Tourism, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?