സ്ത്രീകളില്‍ മൂത്രാശയകല്ല് മൂലമുള്ള ബുദ്ധിമുട്ടുകള്‍ കൂടി വരുന്നു; ശ്രദ്ധിക്കാം, അല്‍പ്പം മുന്‍കരുതലെടുക്കാം
കൊച്ചി: (www.kasargodvartha.com 18.05.2019) കഴിഞ്ഞ കുറച്ച് കാലമായി സ്ത്രീകളില്‍ മൂത്രാശയകല്ല് അഥവാ കിഡ്‌നി സ്‌റ്റോണ്‍ മൂലമുള്ള ബുദ്ധിമുട്ടുകള്‍ കൂടി വരുന്നതായാണ് കണ്ടെത്തല്‍. 18 മുതല്‍ 39 വയസിനുള്ളില്‍ പ്രായമുള്ള സ്ത്രീകളെയാണ് മൂത്രാശയകല്ല് കൂടുതലായി ബാധിക്കുന്നത്. വൃക്കയിലോ മൂത്രവാഹിനിയിലോ മൂത്രസഞ്ചിയിലോ കാണപ്പെടുന്ന ഖരരൂപത്തിലുള്ള വസ്തുക്കളാണ് മൂത്രാശയക്കല്ല്.
ഇത് ഉണ്ടാകാന്‍ കാരണമാകുന്ന പ്രധാനഘടകങ്ങള്‍ പൊതുവെ അമിതവണ്ണം, മൂത്രത്തില്‍ തുടരെയുള്ള അണുബാധ, ആഹാരശീലങ്ങള്‍, പ്രമേഹം എന്നിവയാണ്. ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുക, ഹൈ സോഡിയം ഡയറ്റ്, പെട്ടെന്ന് ഹൈ പ്രോട്ടീന്‍ അടങ്ങിയതും ലോ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയതുമായ ഡയറ്റ് ശീലിക്കുക എന്നിവയും മൂത്രാശയകല്ല് ഉണ്ടാകാന്‍ കാരണമാണ്. പോസ്റ്റ് മെനോപ്പോസ് അവസ്ഥയില്‍ ഈസ്ട്രജന്‍ തെറാപ്പി ചെയ്യുന്ന സ്ത്രീകള്‍ക്കും മൂത്രാശയകല്ല് ഉണ്ടാകാറുണ്ട്.
ഡോക്ടറുടെ നിര്‍ദേശമില്ലാതെയോ അമിതമായോ കാത്സ്യം കൂടുതല്‍ ഉള്ളിലെത്തിയാലും കിഡ്‌നി സ്റ്റോണ്‍ ഉണ്ടാകും. കാത്സ്യം സപ്ലിമെന്റ് കഴിക്കുന്നവര്‍ അത് ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരം ഡയറ്റ് കൂടി ചിട്ടപ്പെടുത്തിയ ശേഷം കഴിക്കുക. പൊതുവേ ഏറെ വേദനാജനകമാണ് മൂത്രാശയകല്ല്. മൂത്രം പോകുമ്പോള്‍ അതികഠിനമായ വേദന, പുറംവേദന, ദുര്‍ഗന്ധത്തോടെയോ രക്തം കലര്‍ന്നതോ ആയ മൂത്രം, ചിലപ്പോള്‍ മൂത്രനാളി കിഡ്‌നി സ്റ്റോണ്‍ മൂലം ബ്ലോക്കായി പോകുകയും മൂത്രം പോകാതെ രോഗി ബുദ്ധിമുട്ടാന്‍ അത് കാരണമാകുകയും ചെയ്യാം. പനി, വിറയല്‍ ഒക്കെ മൂത്രാശയകല്ല് മൂലം ഉണ്ടാകാറുണ്ട്.
മൂത്രാശയകല്ല് അകറ്റാനുള്ള ഏറ്റവും നല്ല വഴികള്‍ ആവശ്യത്തിനു വെള്ളം കുടിക്കുക, നല്ലൊരു ഹെല്‍ത്തി ഡയറ്റ് ശീലിക്കുക എന്നിവയാണ്. അതുപോലെ ജങ്ക് ഫുഡ് പരമാവധി ഒഴിവാക്കാം. സ്ഥിരമായി ഹൈ പ്രോട്ടീന്‍ അടങ്ങിയ ആഹാരം തന്നെ കഴിക്കുന്നവരും ശ്രദ്ധിക്കണം. എല്ലാ വര്‍ഷവും ഒരു അള്‍ട്രാ സൗണ്ട് സ്‌കാനിങ് നടത്തുന്നത് മൂത്രാശയകല്ല് നേരത്തെ കണ്ടെത്താന്‍ സഹായിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Take care; Rise of kidney stones in women, Kochi, news, health, Women, Doctor, water, Food, Top-Headlines.

Powered by Info News For You

Comments
Post a Comment