ഇന്ത്യയില്‍ ഡിജിറ്റല്‍ കാമറ ഉപയോഗിച്ച ആദ്യ വ്യക്തി താന്‍: യമണ്ടന്‍ തള്ളുമായി വീണ്ടും മോദി
ദേശീയം (www.evisionnews.co): ഇന്ത്യയില്‍ ഡിജിറ്റല്‍ കാമറ ഉപയോഗിച്ച ആദ്യവ്യക്തി താനെന്ന പുതിയ അവകാശവാദവുമായി മോദി. ട്രോളര്‍മാര്‍ ഏറ്റുപിടിച്ച ഇന്ത്യന്‍ സേന ബാലാകോട്ട് ആക്രമണം നടത്തിയത് തന്റെ 'റഡാര്‍' തിയറി ഉപയോഗിച്ചാണെന്നുള്ള പ്രസ്താവനയ്ക്ക് പിന്നാലെയാണ് പുതിയ അവകാശ വാദവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരിക്കുന്നത്.
1987-88 കാലഘട്ടത്തോടെ തന്നെ താന്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചിട്ടുണ്ടെന്നാണ് മോദിയുടെ അവകാശവാദം. താന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഇ മെയില്‍ വഴി അദ്വാനിയ്ക്ക് അയച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. ന്യൂസ് നേഷന്‍ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മോദി ഇക്കാര്യവും പറഞ്ഞത്.
അഹമ്മദാബാദിനു സമീപമുള്ള വിരംഗം ടെഹ്‌സിലില്‍ വെച്ച് മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുടെ ഫോട്ടോ ഈ ക്യാമറ ഉപയോഗിച്ച് താന്‍ പകര്‍ത്തിയെന്നും മോദി അവകാശപ്പെട്ടു. ഇത് ഇമെയില്‍ വഴി ഡല്‍ഹിയിലേക്ക് അയച്ചു. 'അക്കാലത്ത് വളരെ കുറച്ചു പേര്‍ മാത്രമാണ് ഇ മെയില്‍ ഉപയോഗിച്ചിരുന്നത്. എന്നു പറഞ്ഞു കൊണ്ടായിരുന്നു മോദിയുടെ അവകാശവാദം. പിറ്റേന്ന് ഡല്‍ഹിയില്‍ തന്റെ കളര്‍ഫോട്ടോ പ്രിന്റു ചെയ്തു കണ്ട അദ്വാനി അത്ഭുതപ്പെട്ടെന്നും മോദി അഭിമുഖത്തില്‍ പറഞ്ഞു.
Powered by Info News For You

Comments
Post a Comment