ബീഫ് ആരോപണം: മധ്യപ്രദേശില്‍ മുസ്ലിം കുടുംബത്തെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു
ദേശീയം (www.evisionnews.co): മോദി തരംഗത്തില്‍ കേവലഭൂരിപക്ഷവും കടന്ന് വീണ്ടും അധികാരമേല്‍ക്കുകയാണ് എന്‍ഡിഎ സര്‍ക്കാര്‍. വ്യാഴാഴ്ചയാണ് സത്യപ്രതിജ്ഞ നടക്കുന്നത്. എന്നാല്‍ അതിന് മുമ്പേ വീണ്ടും ഗോസംരക്ഷണത്തിന്റെ പേരില്‍ അക്രമം തുടങ്ങിക്കഴിഞ്ഞു. ബീഫ് കടത്തിയെന്നാരോപിച്ച് സ്ത്രീയുള്‍പ്പെടെയുള്ള മൂന്നംഗ മുസ്ലിം കുടുംബത്തെ ഗോരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. മധ്യപ്രദേശിലെ സിയോണിയിലാണ് സംഭവം.
ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന ഇവരുടെ പക്കല്‍ ഗോമാംസമുണ്ടെന്നാരോപിച്ച് ഇവരെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇവരെ റോഡില്‍ വലിച്ചിഴക്കുകയും മരത്തില്‍ കെട്ടിയിടുകയും വലിയ വടികള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു. ഇതിന് ശേഷം ആക്രമികള്‍ ജയ് ശ്രീറാം നിര്‍ബന്ധിപ്പിച്ച് വിളിപ്പിച്ചതായും കുടുംബം ആരോപിച്ചു. കുടുംബത്തെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
Powered by Info News For You
Comments
Post a Comment