കണ്ണൂര്‍ വിമാത്താവളത്തില്‍ സുരക്ഷാ മോക്ക്ഡ്രില്‍; ഏതുതരത്തിലിള്ള സുരക്ഷാ ഭീഷണികള്‍ നേരിടാനും വിമാനത്താവളം സജ്ജം

കണ്ണൂര്‍: (www.kvartha.com 30.05.2019) കണ്ണൂര്‍ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വിവിധ സംവിധാനങ്ങളുടെ പരിശീലനത്തിനുമായി മോക്ക്ഡ്രില്‍ സംഘടിപ്പിച്ചു. അഗ്‌നിശമന വിഭാഗം, സുരക്ഷാ സേന, ആതുര സേവന സംഘം, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍, ഓപ്പറേഷന്‍ വിഭാഗം, മറ്റു കിയാല്‍ ജീവനക്കാര്‍, ആംബുലന്‍സ് സംവിധാനം, ഫയര്‍ എഞ്ചിന്‍ മുതലായ എല്ലാ തരം സേവനങ്ങളുടെയും കാര്യക്ഷമത തെളിയിക്കാന്‍ മോക്ക്ഡ്രില്ലിലൂടെ സാധിച്ചു.

ഏതുതരത്തില്‍ ഉള്ള സുരക്ഷാ ഭീഷണിയും നേരിടാന്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് സജ്ജമാണെന്ന് തെളിയിക്കുന്നതായിരുന്നു മോക്ഡ്രില്‍. കണ്ണൂര്‍ അന്ത്രരാഷ്ട്ര എയര്‍പോര്‍ട് സി ഇ ഒ ഉത്പല്‍ ബറുവ ഉള്‍പ്പടെ എല്ലാ ഉന്നത ഉദ്യോഗസ്ഥരും മോക്ക്ഡ്രില്‍ വീക്ഷിച്ചു.



Keywords: Kerala, Kannur, News, Airport, Safety Mock drill in Kannur airport



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?