വോട്ടെണ്ണലിനിടെ അക്രമങ്ങള്‍ക്ക് സാധ്യതയെന്ന് കേന്ദ്രസര്‍ക്കാറിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: (www.kvartha.com 22.05.2019) ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന വ്യാഴാഴ്ച രാജ്യത്ത് പലയിടത്തും അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ്. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും പോലീസ് മേധാവികള്‍ക്കും കേന്ദ്ര അഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
വോട്ടെണ്ണല്‍ തടസപ്പെടുത്താനുള്ള ശ്രമങ്ങള്‍ വരെ ഉണ്ടായേക്കാം. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്‌ട്രോങ് റൂമുകളുടെ സുരക്ഷ കൂട്ടാനും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടെണ്ണലിന് ശേഷവും ജാഗ്രത തുടരണമെന്നും സര്‍ക്കാര്‍ അറിയിച്ചു.
വോട്ടെണ്ണലിന് മുമ്പ് ഇവിഎമ്മില്‍ വ്യാപകമായി തിരിമറി നടക്കുന്നതായുള്ള ആരോപണവുമായി കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഏപ്രില്‍ 11ന് ആരംഭിച്ച വോട്ടെടുപ്പ് ഏഴ് ഘട്ടങ്ങളിലായി മെയ് 19നാണ് അവസാനിച്ചത്. 542 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് വ്യാഴാഴ്ച ഫലം പ്രഖ്യാപിക്കുന്നതോടെ തീരശീല വീഴും.

Keywords: National, News, Election, Lok Sabha, attack, Violence, Central Government, Government, Alerts, Election Results 2019: Calls To Trigger Violence on Thursday, Centre Warns States Before Counting.
Powered by Info News For You

Comments
Post a Comment