വോട്ടെണ്ണല്‍ കഴിഞ്ഞതോടെ പെട്രോള്‍- ഡീസല്‍ വില വീണ്ടും കൂട്ടി
ദേശീയം (www.evisionnews.co): ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കഴിഞ്ഞതോടെ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഡീസലിനും പെട്രോളിനും ലിറ്ററിന് യഥാക്രമം 27 പൈസയും 13 പൈസയുമാണ് കൂട്ടിയത്. മേയ് 19ന് അവസാനഘട്ട തെരഞ്ഞെടുപ്പ് നടന്നതിനുശേഷം അഞ്ചുദിവസത്തിനിടെ ഒരു ലിറ്റര്‍ ഡീസലിന് 52 പൈസയും പെട്രോളിന് 38 പൈസയുമാണ് വര്‍ധിപ്പിച്ചത്. അതുവരെ സ്ഥിരമായി നിലനിന്നിരുന്ന വില അതിനുശേഷം കുത്തനെ ഉയരുന്ന 'ഇലക്ഷന്‍ സിന്‍ഡ്രോമിന്' ഒരിക്കല്‍ കൂടി വിപണി സാക്ഷ്യം വഹിക്കുകയാണ്.
തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 74.60 രൂപയും ഡീസലിന് 71.37 രൂപയുമാണ്. പെട്രോളിന് കൊച്ചിയില്‍ 73.15 രൂപയും ഡീസലിന് 70.01 രൂപയുമാണ് വെള്ളിയാഴ്ചത്തെ വില. മേയ് 20 മുതലാണ് എണ്ണക്കമ്പനികള്‍ വില കൂട്ടാന്‍ തുടങ്ങിയത്. ഡീസലിന് 16ഉം പെട്രോളിന് 10 പൈസയുമാണ് അന്ന് വര്‍ധിപ്പിച്ചത്. മേയ് 22ന് മാത്രമാണ് വില കൂട്ടാതിരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറയുന്നതിനിടെയാണ് വിലവര്‍ധന എന്നതാണ് ശ്രദ്ധേയമായ കാര്യം. ഏതായാലും തിരഞ്ഞെടുപ്പ് എന്ന പാലം കടന്നിരിക്കുന്നു. ഇനി വില വാണം പോലെ കുതിക്കുമെന്ന സൂചനയാണ് എണ്ണ കമ്പനികള്‍ നല്‍കുന്നത്.
Powered by Info News For You

Comments
Post a Comment