വീട്ടുകാര്‍ ഉംറക്ക് പോയ സമയം വീട്ടില്‍ കവര്‍ച്ച

മയ്യില്‍: (www.kasargodvartha.com 07.05.2019) കുടുംബനാഥന്‍ വീട്ടുകാര്‍ക്കൊപ്പം ഉംറയ്ക്ക് പോയ സമയം വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. ചേലേരി ഈശാനമംഗലം ക്ഷ്രേതത്തിന് സമീപം തങ്ങള്‍ റോഡിലെ സുബൈദ മന്‍സിലില്‍ ഒ കെ അഷ്‌റഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ 20ന് അഷ്‌റഫ് കുടുംബസമേതം ഉംറ നിര്‍വഹിക്കാന്‍ പോയതായിരുന്നു.

കഴിഞ്ഞദിവസം തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ ഗെയിറ്റും മുന്‍വശത്തെ വാതിലും തുറന്ന് കിടക്കുന്ന നിലയില്‍ കാണപ്പെട്ടത്. അകത്ത് കയറി പരിശോധിച്ചപ്പോഴാണ് അലമാര കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത്. അലമാരയില്‍ സൂക്ഷിച്ച മാലയും വളകളുമുള്‍പ്പെടെ 12 പവന്റെ സ്വര്‍ണാഭരണം, ഒരു റാഡോ വാച്ച്, വില കൂടിയ മൊബൈല്‍ ഫോണ്‍, 16,000 രൂപ എന്നിവയാണ് നഷ്ടപ്പെട്ടത്.

വിവരമറിഞ്ഞ് മയ്യില്‍ എസ്.ഐ ഷിജു സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരില്‍ നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Kannur, Top-Headlines, Robbery, Crime, Robbery in house at Mayyil
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?