ശൈലിയല്ല മാറ്റേണ്ടത്, ശൈലജ ടീച്ചറെയാണ്; പിണറായിയെ പരിഹസിച്ച് നടന്‍ ജോയ് മാത്യു
കൊച്ചി:(www.kvartha.com 27/05/2019) താന്‍ ശൈലി മാറ്റില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പരിഹസിച്ച് നടന്‍ ജോയ് മാത്യു. മുഖ്യമന്ത്രി ശൈലിയല്ല മാറ്റേണ്ടത്, ശൈലജ ടീച്ചറെയാണ് മാറ്റേണ്ടതെന്നും മുഖ്യമന്ത്രിക്കസേരയിലേക്കാണ് ശൈലജ ടീച്ചറെ മാറ്റേണ്ടതെന്നുമാണ് ജോയ് മാത്യുവിന്റെ പരിഹാസം.
ശൈലി മാറ്റേണ്ട, ശൈലജ ടീച്ചറെയാണ് മാറ്റേണ്ടത്, ആരോഗ്യവകുപ്പില്‍ നിന്നും മുഖ്യമന്ത്രി കസേരയിലേക്ക്. നല്ല മാറ്റമുണ്ടാകും എന്നാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ, മുഖ്യമന്ത്രിയുടെ ശൈലി മാറ്റുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനാണ് പിണറായി ശൈലി മാറ്റില്ലെന്ന് പറഞ്ഞത്. തന്റെ ശൈലി തന്റേത് തന്നെയായി തുടരും. അതില്‍ ഒരു മാറ്റവും ഉണ്ടാവില്ല. ആരാണ് ശൈലി മാറ്റേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കും. ഈ ശൈലി വെച്ച് കൊണ്ടാണ് ഇവിടം വരെ എത്തിയത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Pinarayi vijayan, Actor, Facebook, Chief Minister, Joy Mathew insults Pinarayi Vijayan

Powered by Info News For You

Comments
Post a Comment