ചങ്ങനാശേരിയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ട് ഹോട്ടല്‍ തൊഴിലാളികള്‍ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം: (www.kvartha.com 28.05.2019) ചങ്ങനാശേരിയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ട് ഹോട്ടല്‍ തൊഴിലാളികള്‍ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണ് മരിച്ചു. ചങ്ങനാശേരി മോസ്‌കോ അഴകാത്തുപടി സ്വദേശി ജോബി(35), ബംഗാള്‍ സ്വദേശി ബിജയ്(25) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേകാല്‍ മണിയോടെയായിരുന്നു അപകടം.

Two labourers died inside a well due to asphyxiation, Kottayam, News, Local-News, Obituary, Dead, Kerala

ചങ്ങനാശേരി പഴയ ബസ്റ്റാന്‍ഡിന് സമീപമുള്ള ഹോട്ടലിലെ കിണര്‍ വൃത്തിയാക്കാന്‍ ആദ്യം ഇറങ്ങിയ ജോബിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ബിജയ് ഇറങ്ങിയത്. ഉടന്‍തന്നെ ഇരുവരും ബോധരഹിതരായതോടെ നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഏറെ പണിപ്പെട്ട് ഇരുവരെയും പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Two labourers  died inside a well due to asphyxiation, Kottayam, News, Local-News, Obituary, Dead, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?