ജപ്തി ഭീഷണിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; കാനറാ ബാങ്ക് റീജണല്‍ ഓഫീസ് യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു, പ്രതിഷേധ പ്രകടനത്തിനെത്തിയ പ്രവര്‍ത്തകര്‍ ബാങ്കിലേക്ക് തള്ളിക്കയറി, റിസപ്ഷന്‍ കൗണ്ടര്‍ അടിച്ചുതകര്‍ത്തു
തിരുവനന്തപുരം: (www.kvartha.com 15.05.2019) കാനറാബാങ്കിന്റെ ജപ്തി ഭീഷണിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാനറാ ബാങ്ക് റീജണല്‍ ഓഫീസ് യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതരമണിയോടെയാണ് സ്റ്റാച്യുവിലുള്ള കനറാ ബാങ്ക് റീജണല്‍ ഓഫീസിനു മുന്നില്‍ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.
പ്രതിഷേധ പ്രകടനത്തിനെത്തിയ പ്രവര്‍ത്തകര്‍ ബാങ്ക് കോമ്പൗണ്ടിനുള്ളില്‍ പ്രവേശിക്കുകയും ബാങ്കിന്റെ ഉള്ളിലേയ്ക്ക് തള്ളിക്കയറുകയും ചെയ്തു. തുടര്‍ന്ന് ബാങ്ക് റിസപ്ഷന്‍ കൗണ്ടര്‍ അടിച്ചുതകര്‍ത്തു. ഒടുവില്‍ പോലീസ് എത്തി പ്രവര്‍ത്തകരെ തടയുകയും ബലപ്രയോഗത്തിലൂടെ കവാടത്തിനു പുറത്തെത്തിക്കുകയും ചെയ്തു. പിന്നീട് പ്രവര്‍ത്തകര്‍ ബാങ്കിന് വെളിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം, വായ്പ്പ തിരിച്ചടവിനുള്ള രേഖയില്‍ മകളുടേയും ഒപ്പ് ബാങ്ക് അധികൃതര്‍ വാങ്ങിയെന്ന് പിതാവ് ചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. വായ്പ തിരിച്ചടവ് സംബന്ധിച്ച ഉറപ്പ് വായ്പ എടുത്തയാളില്‍ നിന്നാണ് എഴുതി വാങ്ങാറുള്ളത്. എന്നാല്‍ ,ഭാര്യയുടെയും മകളുടെയും ഒപ്പ് അധികൃതര്‍ വാങ്ങിച്ചുവെന്നും ബാങ്ക് മാനേജറടക്കം സമ്മര്‍ദം ചെലുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച് മകള്‍ക്ക് ആശങ്കയുണ്ടായിരുന്നുവെന്നും ചന്ദ്രന്‍ പറഞ്ഞു.
അതിനിടെ ജപ്തി ഭീഷണിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമ്മയുടെയും മകളുടെയും ആത്മഹത്യാ കുറിപ്പ് പുറത്തുവന്നു. ആത്മഹത്യ ചെയ്ത മുറിയുടെ ചുമരില്‍ ഒട്ടിച്ചുവച്ച നിലയിലായിരുന്നു കുറിപ്പ്.
തന്റെയും മകളുടെയും ആത്മഹത്യക്ക് ഉത്തരവാദി ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരുമാണെന്നാണ് കുറിപ്പില്‍ പറയുന്നത്. ജപ്തി നടപടികളുണ്ടായിട്ടും ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും ചെയ്തില്ലെന്നും സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
മാത്രമല്ല സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവിന്റെ അമ്മ തടസം നിന്നതായും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ ചന്ദ്രന്‍ ഉള്‍പ്പെടെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Neyyattinkara suicide: KSU-YC activists vandalise Canara bank regional office in T’vm, Thiruvananthapuram, News, Trending, Suicide, Bank, Protesters, Congress, Police, Kerala.

Powered by Info News For You

Comments
Post a Comment