ത്രിപുര വെസ്റ്റ് മണ്ഡലത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് സിപിഎം
ന്യൂഡല്‍ഹി: (www.kvartha.com 01.05.2019) ത്രിപുര വെസ്റ്റ് മണ്ഡലത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ദിവസം വ്യാപകമായി ബൂത്തുപിടിത്തവും അക്രമവും അരങ്ങേറിയ ത്രിപുര വെസ്റ്റ് പാര്‍ലമെന്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാണ് സിപിഎം ആവശ്യം. ഏപ്രില്‍ 11നു നടന്ന തെരഞ്ഞെടുപ്പില്‍ അമ്പത് ശതമാനത്തിലേറെ വോട്ടര്‍മാര്‍ക്കും വോട്ടുരേഖപ്പെടുത്താനായിട്ടില്ല. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടതായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വെസ്റ്റ് ത്രിപുരയില്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് പല വെല്ലുവിളികളുമുണ്ടെന്ന് ഫെബ്രുവരി 20ന് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് രണ്ടു ദിവസം മുമ്പ് കമീഷനെ നേരില്‍ കണ്ട് സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തി.
ത്രിപുരയിലെ പുരോഗമന ദിനപത്രമായ ദേശേര്‍കഥയുടെ പ്രസിദ്ധീകരണം തടഞ്ഞ ജില്ലാ മജിസ്‌ട്രേട്ടിനെയാണ് റിട്ടേണിങ് ഓഫീസറായി നിയമിച്ചത്. പത്രത്തിനെതിരായ ഈ ഉദ്യോഗസ്ഥന്റെ നടപടി ഹൈക്കോടതി പിന്നീട് സ്‌റ്റേ ചെയ്തു. തെരഞ്ഞെടുപ്പിനുശേഷം തങ്ങള്‍ നല്‍കിയ പരാതികളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ഏപ്രില്‍ 18നു നിശ്ചയിച്ചിരുന്ന ഈസ്റ്റ് ത്രിപുര മണ്ഡലത്തിലെ വോട്ടെടുപ്പ് ഏപ്രില്‍ 23ലേക്ക് മാറ്റി. ക്രമസമാധാന നില സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്തിപ്പിന് അനുകൂലമല്ലെന്ന ചീഫ് ഇലക്ടറല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മണ്ഡലത്തിലെ 433 ബൂത്തില്‍ ക്രമക്കേടു നടന്നതായി കണ്ടെത്തി. യഥാര്‍ഥത്തില്‍ 846 ബൂത്തില്‍ ക്രമക്കേട് അരങ്ങേറിയിട്ടുണ്ട്. പരാതി നല്‍കി 20 ദിവസം പിന്നിട്ടിട്ടും കമീഷന്‍ കൃത്യമായൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നിട്ടില്ല.
ബംഗാളിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് നടന്നുവെന്ന് സിപിഎം ആരോപിച്ചു. ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് തെരഞ്ഞെടുപ്പ് കമീഷന്‍ ധീരമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രിയുടെയും മറ്റും ചട്ടലംഘനം ചൂണ്ടിക്കാട്ടി നിരവധി പരാതി സമര്‍പ്പിച്ചിട്ടും ഒന്നില്‍ പോലും നടപടിയെടുത്തില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബഗുസരായിയില്‍ ചട്ടലംഘനം നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്ക് നോട്ടീസ് നല്‍കിയത് വോട്ടെടുപ്പ് കഴിഞ്ഞ ശേഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഈ മണ്ഡലത്തിലെ ക്രമക്കേട് നടന്ന 131 ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപോളിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വോട്ടെടുപ്പ് പൂര്‍ണമായും റദ്ദാക്കി ഈ മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, National, News, Tripura, Election, Trending, CPM, Sitharam Yechoori, 'Outright rigging': CPI(M) demands fresh polls in Tripura West Lok Sabha seat.

Powered by Info News For You

Comments
Post a Comment