ദേശീയപാത വികസനം; ശ്രീധരന്‍ പിള്ളയുടെ നടപടിക്കെതിരെ സംഘപരിവാറിനുള്ളില്‍ രോഷം പുകയുന്നു, കത്ത് നല്‍കിയത് ദേശീയ പാത സംരക്ഷണ സമിതി ഭാരവാഹി ഹാഷിം ചെന്നമ്പള്ളിയുടെ ആവശ്യമനുസരിച്ച്

കൊച്ചി: (www.kvartha.com 11.05.2019) ദേശീയപാത വികസനത്തിനെതിരെ കത്ത് നല്‍കിയ ശ്രീധരന്‍പിള്ളയുടെ നടപടിക്കെതിരെ സംഘപരിവാറിനുള്ളില്‍ രോഷം പുകയുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി അടക്കമുള്ള സംഘപരിവാര്‍ വിരുദ്ധ സംഘടനകള്‍ നേതൃത്വം നല്‍കുന്ന ദേശീയ പാത സംരക്ഷണ സമിതി ഭാരവാഹി ഹാഷിം ചെന്നമ്പള്ളിയുടെ ആവശ്യമനുസരിച്ചാണ് കത്ത് നല്‍കിയതെന്നതാണ് പരിവാറിലെ പ്രതിഷേധത്തിന് കാരണമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

പരിവാര്‍ സംഘടനകളില്‍ പലരും കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ എതിര്‍ക്കുന്ന ഇത്തരം ശക്തികളുടെ ആവശ്യം അംഗീകരിച്ച് കത്ത് നല്‍കിയത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന വിലയിരുത്തല്‍ നടത്തുന്നവരാണ് .

 PS Sreedharan Pillai's letter to stall NH creates flutter, Kochi, News, Politics, Trending, Road, Protection, Letter, Controversy, Kerala

ദേശീയ പാത ഉള്‍പ്പെടെയുള്ള വികസന പദ്ധതികളെല്ലാം കേരളത്തില്‍ നടപ്പിലാക്കണമെന്നാണ് ബി.ജെ.പി ഉള്‍പ്പെടെയുള്ള സംഘ പരിവാര്‍ സംഘടനകളുടെ നിലപാട്. എന്നാല്‍ നിരവധി സംഘടനകള്‍ എല്‍.എന്‍.ജി ഉള്‍പ്പെടെയുളള നിരവധി പദ്ധതിളെ എതിര്‍ക്കാന്‍ രംഗത്തുവന്നിരുന്നു. പല മത സംഘടനകളും ഇവര്‍ക്ക് പിന്തുണയുമായി എത്തുകയും ചെയ്തിരുന്നു. അപ്പോഴെല്ലാം നാടിന് ഗുണകരമാവുന്ന വികസന പദ്ധതികള്‍ നടപ്പിലാക്കണമെന്നാണ് സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ ഇതിന് കടക വിരുദ്ധമായി വികസന വിരുദ്ധ ശക്തികള്‍ക്ക് കരുത്തു പകരുന്ന നടപടിയായിപ്പോയി കത്ത് നല്‍കിയതെന്നാണ് പരിവാറിലെ പ്രവര്‍ത്തകരുടെ വാദം. പാര്‍ട്ടിക്കുള്ളില്‍ പോലും ഇക്കാര്യം ചര്‍ച്ച ചെയ്തില്ലെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.

ഇത്തരമൊരു കത്ത് നല്‍കുമ്പോള്‍ പാര്‍ട്ടിയില്‍ മാത്രമല്ല സംഘപരിവാര്‍ നേതൃത്വത്തോടും ചര്‍ച്ച നടത്തണമായിരുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. കത്ത് നല്‍കിയതിലൂടെ ദേശീയ പ്രസ്ഥാനങ്ങളെ വിലക്കെടുക്കാന്‍ കഴിയുമെന്ന സന്ദേശമാണ് നല്‍കുന്നതെന്ന് ഒരു പ്രമുഖ പരിവാര്‍ നേതാവ് പറഞ്ഞു.

അല്‍ഫോന്‍സ് കണ്ണന്താനം നിധിന്‍ ഗഡ്കരിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ ഉടനെ കേന്ദ്ര തീരുമാനം റദ്ദ് ചെയ്തതും ഈ കാരണം കൊണ്ടുതന്നെയാണെന്നും ശ്രുതിയുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ അധ്യക്ഷന്‍ കഴിഞ്ഞാല്‍ താക്കോല്‍ സ്ഥാനത്തിരിക്കുന്ന സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി എം.ഗണേഷ് ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

അതേസമയം ഇക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്‌തോ എന്നറിയില്ലെന്ന് പാര്‍ട്ടി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെടുന്നവരോട് അനുകമ്പയോടെ പ്രതികരിച്ച ഏക രാഷ്ട്രീയ നേതാവ് പി.എസ്.ശ്രീധരന്‍ പിള്ള മാത്രമാണെന്നാണ് ഹാഷിം ചെന്നമ്പള്ളിയുടെ വിലയിരുത്തല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: PS Sreedharan Pillai's letter to stall NH creates flutter, Kochi, News, Politics, Trending, Road, Protection, Letter, Controversy, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?