തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി; തെരഞ്ഞെടുപ്പ് വിജയത്തിനായി കേദാര്‍നാഥില്‍ പ്രാര്‍ഥിച്ചിട്ടില്ല, രാജ്യത്തെ ജനങ്ങള്‍ക്ക് നല്ലത് വരുത്തണേയെന്ന് പ്രാര്‍ത്ഥിച്ചതായി പ്രധാനമന്ത്രി
കേദാര്‍നാഥ്: (www.kvartha.com 19.05.2019) തെരഞ്ഞെടുപ്പ് വിജയത്തിനായി കേദാര്‍നാഥില്‍ പ്രാര്‍ഥിച്ചിട്ടില്ലെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് നല്ലത് വരുത്തണേയെന്നാണ് പ്രാര്‍ത്ഥിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കേദാര്‍നാഥില്‍ രണ്ടു ദിവസം ഏകാന്തവാസത്തിന് സമയമനുവദിച്ച തെരഞ്ഞെടുപ്പ് കമീഷനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേദാര്‍നാഥ് ക്ഷേത്രത്തില്‍ ധ്യാനമിരുന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. തെരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി പോലും പ്രാര്‍ത്ഥിച്ചിട്ടില്ല. വേണ്ട കഴിവുകള്‍ ദൈവം നമുക്ക് നല്‍കിയിട്ടുണ്ട്. സംഭാവന നല്‍കാനും കൂടുതല്‍ ആവശ്യപ്പെടാതിരിക്കാനും മാത്രം നമ്മെ പ്രാപ്തിയുള്ളവരാക്കിയിട്ടുണ്ട്. രാജ്യത്തെ ജനങ്ങളെയെല്ലാം അനുഗ്രഹിക്കണമെന്ന് പ്രാര്‍ഥിച്ചു. മോദി പറഞ്ഞു.
കേദാര്‍നാഥിലും ബദ്രിനാഥിലുമായി രണ്ടു ദിവസത്തെ തീര്‍ഥാടനമാണ് മോദി നടത്തുന്നത്. കേദാര്‍ നാഥിലെ ഗുഹയില്‍ ധ്യാനനിരതനായിരിക്കുന്ന മോദിയുടെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. മലനിരകളിലൂടെ പരമ്പരാഗത വസ്ത്രവും ധരിച്ച് മോദി നടക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഉണ്ടായിരുന്നു. മോദി മത്സരിക്കുന്ന വരാണസിയിലടക്കം തെരഞ്ഞെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Keywords: National, News, Election Commission, Election, Lok Sabha, Prime Minister, Narendra Modi, Did PM Modi Pray For Poll Victory In Kedarnath? What He Told Reporters.
Powered by Info News For You

Comments
Post a Comment