മലപ്പുറത്ത് മലമ്പനി സ്ഥിരീകരിച്ചു; പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്

മലപ്പുറം: (www.kvartha.com 12.05.2019) മലപ്പുറത്ത് മലമ്പനി സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് ജില്ലയില്‍ ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി. നിലമ്പൂരില്‍ ഇതര സംസ്ഥാന തൊഴിലാളിക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപുകളിലാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.

ഒഡീഷ സ്വദേശിയായ 18കാരനാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇയാളിപ്പോള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. വെസ്റ്റ് നൈല്‍, എച്ച് വണ്‍ എന്‍ വണ്‍ പനികള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം ജില്ലയില്‍ ഊര്‍ജ്ജിതമായി നടന്നുവരികയാണ്. ഇതിനിടയില്‍ ഇതര സംസ്ഥാന തൊഴിലാളിയില്‍ മലമ്പനി സ്ഥിരീകരിച്ചത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്.

നിലമ്പൂര്‍, പെരിന്തല്‍മണ്ണ ഭാഗങ്ങളിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലായുള്ളത്. മലിനജലം കെട്ടിക്കിടന്ന് കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Malappuram, Kerala, News, Health, Death, Malaria confirmed in Malappuram. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?