റീപോളിംഗ്: വിധിയെഴുതുന്നത് നടുവിരലില്‍; വോട്ടര്‍മാര്‍ പര്‍ദ്ദ ധരിച്ചെത്തുന്നത് തടയാനാവില്ല, വോട്ടറെ തിരിച്ചറിയേണ്ടത് ഒന്നാം പോളിംഗ് ഓഫീസറുടെ ചുമതല

തിരുവനന്തപുരം: (www.kvartha.com 18.05.2019) കള്ളവോട്ട് നടന്നതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടക്കുന്ന റീ പോളിംഗില്‍ മഷി പുരട്ടുന്നത് ചൂണ്ടുവിരലിനു പകരം നടുവിരലിലായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. കളളവോട്ട് നടന്ന കണ്ണൂര്‍, കാസര്‍കോട് ലോക്‌സഭാ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ ഞായറാഴ്ചയാണ് റീപോളിംഗ് നടക്കുന്നത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറ് മണി വരെ വോട്ടെടുപ്പ് നടക്കും.

അതേസമയം മുഖാവരണം ധരിച്ചെത്തുന്നതിനെതിരെ ഉയര്‍ന്ന പരാമര്‍ശങ്ങള്‍ ഏറെ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. പര്‍ദ ധരിച്ചെത്തുന്ന വോട്ടര്‍മാരെ പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നേരത്തെ വ്യക്തമാക്കിയിരുന്നു. വോട്ടര്‍മാരെ തിരിച്ചറിയേണ്ടത് പോളിംഗ് ഉദ്യോഗസ്ഥരും പോളിംഗ് ഏജന്റുമാരുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.


വോട്ടര്‍മാര്‍ പര്‍ദ ധരിച്ചെത്തുന്നത് തടയാനാവില്ല. എന്നാല്‍ വോട്ടറെ തിരിച്ചറിയേണ്ടത് ഒന്നാം പോളിംഗ് ഓഫീസറുടെ ചുമതലയാണ്. അതിന് ആവശ്യമെങ്കില്‍ ഒരു വനിതാ സഹായിയെ നിയോഗിക്കാം. വരണാധികാരിയാണ് ഇത് തീരുമാനിക്കേണ്ടത്. വില്ലേജ് ഉദ്യോഗസ്ഥര്‍, അംഗനവാടി ടീച്ചര്‍, സ്‌കൂള്‍ ടീച്ചര്‍ തുടങ്ങി ആരെ വേണമെങ്കിലും നിയോഗിക്കാവുന്നതാണ്.

പര്‍ദയിട്ടവരെ തിരച്ചറിയുന്നതില്‍ സംശയമുണ്ടെങ്കില്‍ പോളിംഗ് ഏജന്റുമാര്‍ക്ക് അത് ഉന്നയിക്കാം. അതും പോളിംഗ് ഓഫീസര്‍ പരിഹരിക്കണം. നേരത്തേ കള്ളവോട്ടു ചെയ്ത കേസില്‍ പിടിക്കപ്പെട്ടവരെ വോട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കില്ല. റീപോളിംഗ് കേന്ദ്രങ്ങളില്‍ ശക്തമായ സുരക്ഷാസംവിധാനം ഒരുക്കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഒരു ഡിവൈഎസ്പിക്കാണ് ഓരോ ബൂത്തിലും സുരക്ഷാ ചുമതല.

കാസര്‍കോട് കല്യാശേരിയിലെ ബൂത്ത് നമ്പര്‍ 19 (പിലാത്തറ), ബൂത്ത് നമ്പര്‍ 69 (പുതിയങ്ങാടി ജുമാഅത്ത് എച്ച് എസ് നോര്‍ത്ത് ബ്‌ളോക്ക്), ബൂത്ത് നമ്പര്‍ 70 (ജമാഅത്ത് എച്ച് എസ് സൗത്ത് ബ്‌ളോക്ക്), കാസര്‍കോട് തൃക്കരിപ്പൂര്‍ ബൂത്ത് നമ്പര്‍ 48 (കൂളിയോട് ജിഎച്ച്എസ് ന്യൂ ബില്‍ഡിംഗ്), കണ്ണൂര്‍ തളിപ്പറമ്പ് ബൂത്ത് നമ്പര്‍ 166 (പാമ്പുരുത്തി മാപ്പിള എ യു പി എസ്), കണ്ണൂര്‍ ധര്‍മ്മടം ബൂത്ത് നമ്പര്‍ 52 (കുന്നിരിക്ക യു പി എസ് വേങ്ങാട് നോര്‍ത്ത്), ബൂത്ത് നമ്പര്‍ 53 (കുന്നിരിക്ക യു പി എസ് വേങ്ങാട് സൗത്ത്) എന്നിവിടങ്ങളിലാണ് റീ പോളിംഗ് നടക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: Kerala, News, Re-Polling, Lok Sabha, Election, Voters, Officer, polling, Re-polling: inking on the middle finger.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?