മോദിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച; മമതാ ബാനര്‍ജിയും പങ്കെടുക്കും; അമിത് ഷാ ചാണക്യനായി തന്നെ തുടര്‍ന്നേക്കും; ലക്ഷ്യം അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍

ന്യൂഡല്‍ഹി:(www.kvartha.com 29/05/2019) രണ്ടാമൂഴത്തിലും പ്രധാനമന്ത്രിക്കസേരയിലെത്തുന്ന നരേന്ദ്ര മോദിയും മന്ത്രിമാരും വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വിവിധ രാഷ്ട്രത്തലവന്മാരും സംസ്ഥാന മുഖ്യമന്ത്രിമാരും ചടങ്ങിലെത്തും. തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപിയുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ചടങ്ങിനെത്തും. അയല്‍രാജ്യങ്ങളിലെ തലവന്മാരെ ചടങ്ങിലേക്ക് ക്ഷണിച്ചെങ്കിലും പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനെ ഒഴിവാക്കിയിട്ടുണ്ട്.

News, New Delhi, National, Narendra Modi, Amit sha, Oath,Narendra Modi to take oath as Prime Minister for 2nd term on May 30

തൃണമൂലിന്റെ രണ്ടും സിപിഎമ്മിന്റെ ഒരും എംഎല്‍എയെയും 60ല്‍പരം തൃണമൂല്‍ നഗരസഭാ കൗണ്‍സിലര്‍മാരെയും ഡല്‍ഹിയിലെത്തിച്ച് ബിജെപിയില്‍ ചേര്‍ത്തുകൊണ്ടുള്ള നാടകീയ സംഭവങ്ങള്‍ കഴിഞ്ഞ ദിവസം അരങ്ങേറിയിരുന്നു. ഇതിനുപിന്നാലെയാണ് മമതയെ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചത്. ഔപചാരികവും ഔദ്യോഗികവുമായ പരിപാടിയായതിനാല്‍ പങ്കെടുക്കാന്‍ ശ്രമിക്കുമെന്നാണ് മമതയുടെ പ്രതികരണം.

മമതയെ കൂടാതെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, സിനിമ താരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍ എന്നിവര്‍ക്കും ക്ഷണമുണ്ട്. രജനീകാന്ത് പങ്കെടുക്കും. കമല്‍ ഹാസന്‍ പങ്കെടുക്കില്ലെന്നാണ് സൂചന.

സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കാനിരിക്കേ, മന്ത്രിമാരെയും വകുപ്പുകളെയും തീരുമാനിക്കുന്നത് മോദി - അമിത് ഷാ ചര്‍ച്ചകളിലൂടെയാണ്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ തല്‍ക്കാലം മന്ത്രിയാകാന്‍ സാധ്യത കുറവാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അടുത്ത് നടക്കാനിരിക്കുന്ന വിവിധ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അമിത് ഷായെ ചുമതലപ്പെടുത്തുന്നത്. നേരത്തെ ഇത്തവണ ഷാ മന്ത്രിയാകുമെന്നും ധനകാര്യമോ ആഭ്യന്തരമോ അദ്ദേഹത്തിന് ലഭിക്കുമെന്നുമായിരുന്നു സൂചനയുണ്ടായിരുന്നത്. ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, വിദേശകാര്യം എന്നീ വകുപ്പുകള്‍ നേരത്തേ കൈകാര്യം ചെയ്തിരുന്നവരില്‍ ധനകാര്യമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി അനാരോഗ്യം മൂലം മാറിയേക്കും. അമിത് ഷാ മന്ത്രിയാവില്ലെന്ന് ഉറപ്പായാല്‍ മറ്റുള്ളവര്‍ക്ക് മാറ്റമുണ്ടാകില്ല. അതേ വകുപ്പുകളില്‍ തുടര

നിലവിലെ മന്ത്രിമാര്‍ക്കിടയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവില്ലെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍, പശ്ചിമബംഗാള്‍, തെലങ്കാന, ഒഡിഷ എന്നിങ്ങനെ ബിജെപി ഉന്നംവെക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കിയേക്കുമെന്നും സൂചനയുണ്ട്. കേരളത്തില്‍ നിന്നുള്ള മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനു വീണ്ടും സാധ്യത കുറവാണ്. അതേസമയം അടുത്ത 100 ദിവസത്തെ കര്‍മ പരിപാടികളുടെ കരട് രൂപപ്പെടുത്താന്‍ വിവിധ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Narendra Modi, Amit sha, Oath,Narendra Modi to take oath as Prime Minister for 2nd term on May 30


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?