ട്രാക്ക് സ്യൂട്ടും ബനിയനുമിട്ട് കൈക്കോട്ടുമേന്തി സജിത് ബാബു; സോഷ്യല്‍ മീഡിയയില്‍ താരമാണ് കാസര്‍കോട് ജില്ലാ കലക്ടറിപ്പോള്‍
പരപ്പ: (www.kasargodvartha.com 07.05.2019) ട്രാക്ക് സ്യൂട്ടും ബനിയനുമിട്ട് വന്ന 'തൊഴിലാളി' ഉടനെ കൈക്കോട്ടും കൂട്ടയും എടുത്ത് പണി തുടങ്ങി. കൃത്യമായ ചടുലമായ മുന്‍ പരിചയം പോലെ അളവ് കണക്കാക്കി ചരട് പിടിച്ച് കല്ല് വെച്ച് കെട്ടാന്‍ തുടങ്ങി. പലര്‍ക്കും അത്ഭുതം ഇത് കലക്ടറോ അതോ കല്‍പ്പണിക്കാരനോ. ആളുകള്‍ പരസ്പരം നോക്കി അടക്കം പറഞ്ഞു. ഇതോടെ കൂടെയുണ്ടായിരുന്നവരും നിര്‍മ്മാണ പ്രവര്‍ത്തിയില്‍ സജീവമായി.
ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ നെല്ലിയര കോളനിവാസികളെ മാറ്റിപ്പാര്‍പ്പിക്കാനായി നെല്ലിയരയിലെ റവന്യൂഭൂമിയില്‍ നിര്‍മ്മിക്കുന്ന താത്ക്കാലിക ഷെല്‍ട്ടറിന്റെ പണിയിലാണ് ജില്ലാകലക്ടര്‍ ഡോ. ഡി സജിത്ത് ബാബു ഔദ്യോഗിക പദവികള്‍ മാറ്റിവെച്ച് തൊഴിലാളിയായത്. ഇതുകണ്ട് നാട്ടുകാര്‍ക്കൊക്കെ വിസ്മയം. എല്ലാറ്റിനും മേല്‍നോട്ടം വഹിച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും പി കരുണാകരന്‍ എം പിയും പഞ്ചായത്ത് പ്രസിഡണ്ട് എ വിധുബാലയും ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് പതാലിനും.
ജോലിക്കിടയില്‍ തൊഴിലാളികള്‍ക്കൊപ്പം അല്‍പം വിശ്രമം. ഇതിനിടയില്‍ കപ്പയും കാന്താരി മുളകും ആസ്വദിച്ച് കഴിച്ചു. പിന്നീട് തുടര്‍ പണിയെ സംബന്ധിച്ച് കൃത്യമായ നിര്‍ദേശങ്ങള്‍ പണിക്കാര്‍ക്ക് കൊടുത്താണ് അദ്ദേഹം യാത്രയായത്. ശ്രമദാനമായാണ് നാട്ടുകാരും പഞ്ചായത്തും റവന്യു വകുപ്പും ട്രൈബല്‍ ഡിപ്പാര്‍ട്ട് മെന്റും താല്‍ക്കാലിക ഷെല്‍ട്ടര്‍ നിര്‍മ്മിക്കുന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ കാസര്‍കോട് ജില്ലാ കലക്ടര്‍ ഇപ്പോള്‍ താരമായിരിക്കുകയാണ്. നിരവധി പേരാണ് കലക്ടര്‍ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, District Collector, Social-Media, Sajith Babu in on trending in Social Media
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment