വീട്ടില്‍ കയറി സ്ത്രീകളെ ഉള്‍പ്പടെ അഞ്ചുപേരെ ആക്രമിച്ചു; പ്രതികള്‍ ഒളിവില്‍

പാലോട്: (www.kvartha.com 08.05.2019) തിരുവനന്തപുരത്ത് വീട്ടില്‍ കയറി സ്ത്രീകളെ ഉള്‍പ്പടെ അഞ്ചുപേരെ ആക്രമിച്ചതായി പരാതി. പാലോട് പെരിങ്ങമലയിലാണ് സംഭവം. ആക്രമണത്തിനിരയായവരുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. മകളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതോടെ അയല്‍വാസിയും സുഹൃത്തും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി.

തിരുവനന്തപുരം പെരിങ്ങമല കുണ്ടളാംകുഴി സ്വദേശി ഷിബു, ഭാര്യ സുചിത, പത്തു വയസുള്ള മകള്‍, സുചിതയുടെ അമ്മ സരസ്വതി എന്നിവര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഇവരുടെ അയല്‍വാസിയായ അതുല്‍ കൃഷ്ണനും സുഹൃത്തും ചേര്‍ന്നാണ് മാരകായുധങ്ങള്‍ കൊണ്ട് വീട്ടുകാരെ ആക്രമിച്ചത്.

പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകും വഴി വാഹനത്തിനുനേരെയും ആക്രമണം നടത്തി. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, House, Assault, Woman, Accused, Missing, Assaulted 5 Members in a Family Including Women. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?