റെയില്‍പാളത്തില്‍ കരിങ്കല്ലുവെച്ച രണ്ട് അന്യസംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍; വന്‍ ദുരന്തം ഒഴിവായത് തലനാഴിരയ്ക്ക്; ട്രെയിനിന്റെ ചക്രങ്ങള്‍ കയറിയിറങ്ങുമ്പോള്‍ കല്ലുപൊടിയുന്നത് കാണാന്‍ വേണ്ടിയാണെന്ന് കല്ലുവെച്ചതെന്ന് മൊഴി

തൃശൂര്‍: (www.kvartha.com 11.05.2019) റെയില്‍പാളത്തില്‍ കരിങ്കല്ലുവെച്ച രണ്ട് അന്യസംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. ഛത്തിസ്ഗഢ് ജസ്പൂര്‍ ജില്ലക്കാരായ രൂപേഷ് കുമാര്‍ യാദവ് (21), സലീം ബര്‍ള(19) എന്നിവരെയാണ് പാളത്തില്‍ കല്ലുവെച്ചതിന് തുടര്‍ന്ന് പോലസീസ് അറസ്റ്റ് ചെയ്തത്. ആര്‍പിഎഫും റെയില്‍വേ പൊലീസും ചേര്‍ന്നാണ് ഒല്ലൂരിലെ പ്ലാസ്റ്റിക് കമ്പനിയിലെ തൊഴിലാളികളായ ഇരുവരെയും പിടികൂടിയത്. വ്യാഴാഴ്ച്ച വൈകീട്ട് ആറുമണിക്കാണ് സംഭവം.

ഒല്ലൂര്‍ റെയില്‍വേ സ്‌റ്റേഷ?ന്റെ തെക്കുവശത്തെ സിഗ്‌നലിനോട് ചേര്‍ന്നാണ് ഇവര്‍ കല്ലുവെച്ചത്. സിഗ്‌നല്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ട് അന്വേഷിച്ചതിനാലാണ് വന്‍ദുരന്തം ഒഴിവായത്. നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് കയറാനിരിക്കെ സിഗ്‌നല്‍ ലഭ്യമാവാത്തിനെ തുടര്‍ന്ന് സ്‌റ്റേഷന്‍ മാസ്റ്റര്‍ ഉടന്‍ ഗേറ്റ് കീപ്പറെയും മറ്റൊരു ജീവനക്കാരനെയും അന്വേഷണത്തിനായി സിഗ്‌നല്‍ പോയിന്റിലേക്ക് നിയോഗിച്ചു. ഇവരാണ് പാളത്തില്‍ കല്ല് കൂട്ടിയിട്ടിരിക്കുന്നത് കണ്ടത്. പിന്നീട് സ്റ്റേഷന്‍ മാസ്റ്റര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസും ആര്‍പിഎഫും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

ട്രെയിനിന്റെ ചക്രങ്ങള്‍ കയറിയിറങ്ങുമ്പോള്‍ കല്ല് പൊടിയുന്നത് കാണാന്‍ വേണ്ടിയാണ് കല്ലുവെച്ചതെന്നാണ് ഇരുവരും പൊലീസിന് മൊഴി നല്‍കിയത്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thrissur, News, Kerala, Railway Track, Arrested, Placed stone in Railway Line; 2 Arrested. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?