ബഹ്‌റൈനില്‍ ഉറക്കത്തിനിടെ പ്രവാസി മലയാളി മരിച്ചു
മനാമ : (www.kvartha.com 30.05.2019) ബഹ്‌റൈനില്‍ ഉറക്കത്തിനിടെ പ്രവാസി മലയാളി മരിച്ചു. തലശേരി ചൊക്ലി സി.പി റോഡില്‍ 'സറ'യില്‍ അബ്ദുല്‍ അസീസ് ആണ് മരിച്ചത്. ബഹ്‌റൈനിലെ അല്‍അയാം അറബ് പത്രത്തിന്റെ പ്രസ് ജീവനക്കാരനായിരുന്നു അസീസ്.
അടുത്തിടെയാണ് അസീസിന്റെ ഭാര്യയും മകനും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ബഹ്‌റൈനിലേക്ക് എത്തിയത്. രാത്രി തറാവീഹ് നമസ്‌ക്കാരം കഴിഞ്ഞശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. പുലര്‍ച്ചെ രണ്ടരമണിയോടെ നോമ്പിനായി അത്താഴം കഴിക്കാന്‍ വിളിച്ചപ്പോഴാണ് മരിച്ചവിവരം അറിയുന്നത്.

മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Malayali man died in Bahrain, Manama, News, Bahrain, Dead, Obituary, Dead Body, Hospital, Gulf, World.
Keywords: Malayali man died in Bahrain, Manama, News, Bahrain, Dead, Obituary, Dead Body, Hospital, Gulf, World.
Powered by Info News For You

Comments
Post a Comment