കേരളത്തിലെ ദേശീയ പാത വികസനത്തിനെതിരെ കേന്ദ്രം കൊണ്ടുവന്ന ഉത്തരവ് റദ്ദാക്കിയിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി, പുതിയ ഉത്തരവില്‍ അവ്യക്തത
തിരുവനന്തപുരം:(www.kvartha.com 11/05/2019) കേരളത്തിലെ ദേശീയ പാത വികസനത്തിനെതിരെ കേന്ദ്രം കൊണ്ടുവന്ന ഉത്തരവ് റദ്ദാക്കിയിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ദേശീയ പാത വികസനത്തിന്റെ മുന്‍ഗണനാ ക്രമം മാറ്റിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയിട്ടില്ലെന്നും പുതിയ ഉത്തരവില്‍ അവ്യക്തതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലകളിലെ സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടും വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ദേശീയ പാത അതോറിറ്റി തയ്യാറായിട്ടില്ല. കേരളത്തിലെ ദേശീയ പാത വികസനം മുന്‍ഗണനാ പട്ടിക ഒന്നില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ജി സുധാകരന്‍ വ്യക്തമാക്കി.
നേരത്തെ കേരളത്തിലെ ദേശീയപാത വികസനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള കേന്ദ്ര ഗതാഗത മന്ത്രിക്ക് കത്തയച്ചിരുന്നു. സംഭവം ഏറെ വിവാദമായതോടെ കേരളത്തിലെ ദേശീയപാത വികസനം മുന്‍ഗണനാക്രമം ഒന്നില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിയും മലയാളിയുമായ അല്‍ഫോന്‍സ് കണ്ണന്താനം ഗതാഗതമന്ത്രിക്ക് കത്തെഴുതി. ഇതിന് പിന്നാലെ ദേശീയപാതാ വികസന പദ്ധതിയുടെ മുന്‍ഗണനാ പട്ടികയില്‍ നിന്നും കേരളത്തെ ഒഴിവാക്കി കൊണ്ടുള്ള മുന്‍ഗണന വിജ്ഞാപനം റദ്ദാക്കിയതായി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അവകാശപ്പെട്ടിരുന്നു. ദേശീയപാത വികസനത്തില്‍ കേരളത്തോട് യാതൊരു വിവേചനവും കേന്ദ്രസര്‍ക്കാര്‍ കാണിക്കില്ലെന്നായിരുന്നു നിതിന്‍ ഗഡ്കരി അന്ന് പറഞ്ഞത്.
എന്നാല്‍ പുതിയ ഉത്തരവില്‍ അവ്യക്തതയുണ്ടെന്നും ഉത്തരവ് റദ്ദാക്കിയിട്ടില്ലെന്നുമാണ് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ വിശദീകരണം. വിഷയത്തില്‍ വ്യക്തത വരുത്താനായി പൊതുമരാമത്ത് സെക്രട്ടറി തിങ്കളാഴ്ച ദേശീയ പാത വികസന അതോറിറ്റി ചെയര്‍മാനെ കാണും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Minister, G Sudhakaran, G Sudhakaran on NH Development circular of center

Powered by Info News For You

Comments
Post a Comment