നഗ്‌നചിത്രങ്ങള്‍ കാണിച്ച് റൂം മേറ്റ്‌സിന്റെ ഭീഷണി; യുവാവ് ആത്മഹത്യ ചെയ്തു

മുംബൈ: (www.kvartha.com 08.05.2019) നഗ്‌നചിത്രങ്ങള്‍ കാണിച്ച് റൂം മേറ്റ്‌സിന്റെ ഭീഷണിയെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ വാന്‍ഗണിലാണ് സംഭവം. സുഹൃത്തുക്കളുടെ ഭീഷണിയില്‍ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് ആത്മഹത്യ ചെയ്തത്. നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തു വിടുമെന്നും അതല്ലെങ്കില്‍ പണം നല്‍കണമെന്നുമായിരുന്നു സുഹൃത്തുക്കളുടെ ഭീഷണി.

സുഹൃത്തുക്കള്‍ യുവാവിനൊപ്പം ജോലി ചെയ്യുന്നവരാണ്. താമസിക്കുന്നതും ഒരുമിച്ചാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കള്‍ ഉറങ്ങിക്കിടക്കുന്ന യുവാവിന്റെ നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. പിറ്റേ ദിവസം മുതലാണ് യുവാവിനെ സുഹൃത്തുക്കള്‍ ഭീഷണിപ്പെടുത്തുന്നത്.

Mumbai: Roommates get drunk, strip one and click pictures; drive him to suicide, Mumbai, News, National, Crime, Suicide, Blackmailing, Friends, Youth, Social Network, Police, Mobile Phone

നഗ്നചിത്രങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ പോലീസ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തിട്ടുണ്ട്. പണമാവശ്യപ്പെട്ട് ജോലി സ്ഥലത്തും ഭീഷണി തുടര്‍ന്നതോടെയാണ് യുവാവ് ആത്മഹത്യ ചെയ്തത്. പിടിച്ചെടുത്ത മൊബൈല്‍ ഫോണിലെ മെസേജുകളില്‍ നിന്നും ഇക്കാര്യങ്ങള്‍ വ്യക്തമാണെന്നും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mumbai: Roommates get drunk, strip one and click pictures; drive him to suicide, Mumbai, News, National, Crime, Suicide, Blackmailing, Friends, Youth, Social Network, Police, Mobile Phone.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?