ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി ഷാംപു കേരളത്തില്‍ നിരോധിച്ചു; നിരോധനം ക്യാന്‍സറിന് കാരണമായേക്കാവുന്ന ഫോര്‍മാല്‍ ഡിഹൈഡ് കണ്ടെത്തിയതോടെ, ബേബി ഷാംപൂവിന്റെ വില്‍പന അവസാനിപ്പിച്ച് മുഴുവന്‍ സ്‌റ്റോക്കുകളും പിന്‍വലിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ ഉത്തരവ്

കൊച്ചി: (www.kvartha.com 17.05.2019) ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി ഷാംപു കേരളത്തില്‍ നിരോധിച്ചു. ക്യാന്‍സറിന് കാരണമായേക്കാവുന്ന ഫോര്‍മാല്‍ ഡിഹൈഡ് എന്ന പദാര്‍ത്ഥം ഷാംപുവിലുണ്ടെന്ന് കണ്ടെത്തിയതോടെയാണ് നിരോധനമേര്‍പ്പെടുത്തിയത്. ബേബി ഷാംപൂവിന്റെ വില്‍പന അവസാനിപ്പിച്ച് മുഴുവന്‍ സ്‌റ്റോക്കുകളും വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ നിര്‍ദേശം നല്‍കി.

ഷാംപൂവില്‍ കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കളുണ്ടെന്ന് ലാബ് പരിശോധനയില്‍ മുമ്പും വ്യക്തമായിരുന്നു. തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി ഷാംപൂവിന്റെ വില്‍പ്പന അടിയന്തിരമായി നിര്‍ത്തിവെക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ (എന്‍സിപിസിആര്‍) ഉത്തരവിറക്കിയിരുന്നു. കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുന്ന പദാര്‍ത്ഥമാണ് ഫോര്‍മല്‍ഡീഹൈഡ്. ഇതിന്റെ ഉപയോഗം കാന്‍സറിന് കാരണമായേക്കാവുന്നതാണ്.



Keywords: Kerala, Thiruvananthapuram, News, Ban, Drugs, Johnson and Johnson Baby shampoo banned in Kerala



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?