തീവണ്ടിയുടെ ചവിട്ടുപടിയില്‍ യാത്ര ചെയ്യുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികളുമായി റെയില്‍വേ, അപകടത്തില്‍പ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം, ഇത്തരക്കാരെ പിടികൂടാന്‍ പ്രത്യേക സ്‌ക്വാഡിനെ ചുമതലപ്പെടുത്തി
പാലക്കാട്: (www.kasargodvartha.com 11.05.2019) തീവണ്ടിയുടെ ചവിട്ടുപടിയില്‍ നിന്നും ഇരുന്നും യാത്ര ചെയ്യുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികളുമായി ഇന്ത്യന്‍ റെയില്‍വേ അധികൃതര്‍. ചവിട്ടു പടിയില്‍ നിന്ന് യാത്ര ചെയ്തതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കാന്‍ റെയില്‍വേ തീരുമാനിച്ചത്. ഇത്തരക്കാരെ പിടികൂടാന്‍ റെയില്‍വേ സംരക്ഷണ സേനയുടെ പ്രത്യേക സ്‌ക്വാഡിനെ ചുമതലപ്പെടുത്തി. ചവിട്ടുപടിയില്‍ നിന്നും ഇരുന്നും യാത്ര ചെയ്യുന്നത് പിടിക്കപ്പെട്ടാല്‍ 500 രൂപ പിഴയും മൂന്നുമാസം വരെ തടവുമാണ് ശിക്ഷ. ഇത് കര്‍ശനമാക്കാനാണ് തീരുമാനം.
തീവണ്ടി പുറപ്പെടുമ്പോഴോ അതിനുശേഷമോ ചവിട്ടുപടിയില്‍ നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യരുത് എന്നാണ് നിയമം. ആര്‍ പി എഫ് ഇതിന് ആവശ്യമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. നിയമം പാലിക്കാത്തവരെ പിടികൂടാന്‍ അതത് സെക്ഷനിലെ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തും. പാലക്കാട് ഡിവിഷന്‍ സെക്യൂരിറ്റി കമാന്‍ഡന്റ് മനോജ് കുമാറിനാണ് നിലവില്‍ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം ചുമതല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Trending, Train, Railway decided to take must action against who sitting in step of the Train
< !- START disable copy paste -->
Keywords: Kerala, news, Top-Headlines, Trending, Train, Railway decided to take must action against who sitting in step of the Train
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment