ടിസിക്കായി ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് സ്വകാര്യ സ്‌കൂള്‍; പരാതിയുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും

മലപ്പുറം: (www.kvartha.com 16.05.2019) ടിസിക്കായി ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് സ്വകാര്യ സ്‌കൂള്‍. ഇതിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്തെത്തി. മലപ്പുറം എടക്കരയിലുള്ള ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളിനെതിരെയാണ് ടിസി നല്‍കുന്നതിന് ഒരു ലക്ഷത്തിലധികം രൂപ ഫീസ് ആവശ്യപ്പെട്ടെന്ന പരാതിയുമായി എട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്തെത്തിയിരിക്കുന്നത്.

Malappuram school accused of seeking Rs 1 lakh as TC fee, Malappuram, News, Education, School, Complaint, Students, Parents, Kerala

എസ് എസ് എല്‍ സി കഴിഞ്ഞ വിദ്യാര്‍ത്ഥികളുടെ ടിസി നല്‍കാന്‍ പ്ലസ് വണ്‍, പ്ലസ് ടു ഫീസ് ഒരുമിച്ചടയ്ക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു എന്ന പരാതിയാണ് പ്രധാനമായും ഉയരുന്നത്. സ്‌കൂളിനെതിരെ വിദ്യാര്‍ത്ഥികള്‍ ചൈല്‍ഡ് ലൈന് പരാതി നല്‍കി. ഏകജാലകത്തിലൂടെ പ്ലസ് വണ്ണിന് അപേക്ഷിക്കാനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിക്കാന്‍ ഇരിക്കെയാണ് പരാതിയുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്തെത്തിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malappuram school accused of seeking Rs 1 lakh as TC fee, Malappuram, News, Education, School, Complaint, Students, Parents, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?