ഓട്ടോറിക്ഷ അജ്ഞാത സംഘം തീവെച്ച് നശിപ്പിച്ചു

നീലേശ്വരം: (www.kasargodvartha.com 06.05.2019) നീലേശ്വരം ബസ് സ്റ്റാന്റിലെ വി എസ് ഓട്ടോസ്റ്റാന്‍ഡിലെ സി ഐ ടി യു യൂണിറ്റ് വൈസ് പ്രസിഡണ്ട് ഹരീഷ് കരുവാച്ചേരിയുടെ ഓട്ടോറിക്ഷ ഞായറാഴ്ച രാത്രി അജ്ഞാത സംഘം കത്തിച്ചു. രാത്രി 10.40 ഓടെയാണ് വീടിന് സമീപത്തെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കെ എല്‍ 14 എഫ് 5193 നമ്പര്‍ ഓട്ടോറിക്ഷ കത്തിച്ചത്.

ആദ്യം സ്പ്ലണ്ടര്‍ ബൈക്കില്‍ വന്ന രണ്ടുപേര്‍ ഓട്ടോറിക്ഷക്ക് സമീപം വന്ന് തിരിച്ചുപോകുകയും പിന്നീട് മറ്റൊരു ബൈക്കില്‍ വന്നാണ്  തീവെച്ചതെന്ന് പരിസരവാസികള്‍ പറയുന്നു. ഓട്ടോറിക്ഷ കത്തുന്നതുകണ്ട് തൊട്ടടുത്ത വീട്ടുകാരാണ് ഹരീഷിനെ വിവരമറിയിച്ചത്.
ആളുകള്‍ ഓടിക്കൂടുമ്പോഴേക്കും ഓട്ടോറിക്ഷ പൂര്‍ണമായും കത്തിനശിച്ചിരുന്നു. ബ്രേക്ക് എടുക്കുന്നതിനായി ഓട്ടോറിക്ഷ അറ്റകുറ്റ പണി നടത്തി പെയിന്റിംഗ് നടത്തി ഞായറാഴ്ച വര്‍ക്ക്ഷോപ്പില്‍ നിന്നും കൊണ്ടുവന്നതായിരുന്നു ഓട്ടോറിക്ഷ.

ഇതിനിടയില്‍ നീലേശ്വരം വള്ളിക്കുന്നില്‍ സഹപ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ അപകടത്തില്‍പെട്ടതറിഞ്ഞ് പരിക്കേറ്റവരെ ആശുപത്രിയിലാക്കിയ ശേഷം അപകടത്തില്‍പെട്ട ഓട്ടോറിക്ഷ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ ശേഷം രാത്രി പത്തരയോടെയാണ് ഹരീഷ് വീട്ടിലെത്തിയത്. ഇതിന് തൊട്ടുപിന്നാലെയാണ് ഓട്ടോറിക്ഷക്ക് തീവെച്ചത്. സമീപത്തുണ്ടായിരുന്ന തെങ്ങിന്‍തൈയും തീപിടുത്തത്തില്‍ കത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ സംയുക്തമായി തിങ്കളാഴ്ച രാവിലെ നീലേശ്വരത്ത് പ്രതിഷേധ പ്രകടനം നടത്തി.

പ്രകടത്തിന് കെ ഉണ്ണിനായര്‍, വെങ്ങാട്ട് ശശി, ടി വി നാരായണന്‍, സി വിദ്യാധരന്‍, സുധാകരന്‍ കൊട്ടറ, രഘു, വിജേഷ്, ജയരാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സംഭവത്തില്‍ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയന്‍ (സി ഐ ടി യു) ജില്ലാ പ്രസിഡണ്ട് കെ ഉണ്ണിനായര്‍ ശക്തമായി പ്രതിഷേധിച്ചു. കുറ്റവാളികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Photo: File



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, Auto Driver, Auto Rikshaw set fire
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?