കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ ബിജെപി അട്ടിമറിക്കുമെന്ന് ഭയം; കോണ്‍ഗ്രസ് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തേക്കും

ബംഗളൂരു: (www.kvartha.com 24.05.2019) ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ സംസ്ഥാന ഭരണം നിലനിര്‍ത്താനുള്ള തത്രപ്പാടില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം. ഇതിനായി കോണ്‍ഗ്രസ് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന പുതിയ ഫോര്‍മുല സഖ്യത്തില്‍ ചര്‍ച്ചയായി.

സംസ്ഥാനത്ത് അട്ടിമറി നടത്തി ബിജെപി അധികാരം പിടിക്കുമോയെന്നാണ് കോണ്‍ഗ്രസും ജെഡിഎസും ഭയപ്പെടുന്നത്. ഈ സാഹചര്യം ഒഴിവാക്കാനാണ് പുതിയ ഫോര്‍മുലയുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത്.

 Karnataka crisis Congress may take CM post from JDS, BJP keen to sabotage Govt, Bangalore, News, Politics, Lok Sabha, Election, Result, Trending, Karnataka, National, Congress

സഖ്യത്തിനുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളും സ്വരചേര്‍ച്ചയില്ലായ്മയുമാണ് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിന് തിരിച്ചടി നല്‍കിയതും ബിജെപിക്ക് അവസരമൊരുക്കിയതും. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജെഡിഎസും കോണ്‍ഗ്രസും പ്രത്യേകം യോഗം ചേരുന്നുമുണ്ട്. ഈ യോഗങ്ങളില്‍ ചില തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

ദളിത് വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയതാണ് തോല്‍വിക്കുള്ള മറ്റൊരു കാരണമായി കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ഇതിനെ മറികടക്കാന്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള ഒരാളെ മുഖ്യമന്ത്രിയാക്കാനാണ് കര്‍ണാടക പിസിസി ആലോചിക്കുന്നത്.

അങ്ങനെയെങ്കില്‍ നിലവിലെ ഉപമുഖ്യമന്ത്രി ജി പരമേശ്വരയെ മുഖ്യമന്ത്രിയാക്കുകയും ജെഡിഎസിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുകയും ചെയ്യുക എന്നതാണ് കോണ്‍ഗ്രസിന്റെ മുന്നിലുള്ള പുതിയ പോംവഴി.

കോണ്‍ഗ്രസ് കാലുവാരിയതുകൊണ്ടാണ് ദേവഗൗഡ അടക്കം തോല്‍ക്കാന്‍ കാരണമെന്ന് ജെഡിഎസ് കരുതുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാന്‍ ജെഡിഎസ് തയ്യാറാകുമോ എന്നാണ് അറിയേണ്ടത്. ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്ത് ജെഡിഎസ് നിലപാട് അറിയിക്കുമെന്നാണ് കരുതുന്നത്.

അതേസമയം മറുവശത്ത് ബിജെപിയും തന്ത്രങ്ങള്‍ മെനഞ്ഞുതുടങ്ങിയിട്ടുണ്ട്. കേന്ദ്ര നേതൃത്വവുമായി കൂടിയാലോചിച്ചതിന് ശേഷം സംസ്ഥാനത്തെ സര്‍ക്കാരിനോടുള്ള നിലപാടെന്താണെന്ന് തീരുമാനിക്കാമെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ തീരുമാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Karnataka crisis Congress may take CM post from JDS, BJP keen to sabotage Govt, Bangalore, News, Politics, Lok Sabha, Election, Result, Trending, Karnataka, National, Congress.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?