അറേബ്യന്‍ എഴുത്തുകാരിക്ക് ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ ഇന്‍ര്‍നാഷണല്‍ പുരസ്‌കാരം; 'സെലസ്റ്റിയല്‍ ബോഡീസ്' എന്ന നോവലിനാണ് പുരസ്‌കാരം

ലണ്ടന്‍: (www.kvartha.com 22.05.2019) അറേബ്യന്‍ എഴുത്തുകാരി ജോഖ അല്‍ഹാരിക്ക് ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ ഇന്‍ര്‍നാഷണല്‍ പുരസ്‌കാരം. 'സെലസ്റ്റിയല്‍ ബോഡീസ്' എന്ന നോവലിനാണ് പുരസ്‌കാരം. ഈ പുരസ്‌കാരം നേടിയതിലൂടെ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം നേടുന്ന ആദ്യ അറേബ്യന്‍ എഴുത്തുകാരിയാവുകയാണ് അല്‍ഹാര്‍ത്തി.

സമ്മാനതുക 50,000 പൗണ്ട് (ഏകദേശം 44.31 ലക്ഷം രൂപ) ആണ്. ഇംഗീഷിലേക്ക് പുസ്തകം വിവര്‍ത്തനം ചെയ്യുന്ന ആദ്യ ഒമാന്‍ എഴുത്തുകാരിയും അല്‍ഹാത്തിയാണ്. നോവല്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ മെരിലിന്‍ ബൂത്തുമായി സമ്മാനതുക പങ്കുവയ്ക്കും. അല്‍ഹാത്തിയുടെ ആദ്യ പുസ്തകം 2010-ല്‍ പ്രസിദ്ധീകരിച്ച ലേഡീസ് ഓഫ് ദി മൂണ്‍ ആണ്.

Man Booker International Prize 2019: Jokha Alharthi wins for Celestial Bodies, World, News, Prize, Writer

സെലസ്റ്റിയല്‍ ബോഡീസിന്റെ ഇതിവൃത്തം അധിനിവേശ കാലത്തിന് ശേഷമുള്ള ഒമാന്റെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തില്‍ മൂന്ന് ഒമാനി സഹോദരിമാരുടെ കഥ പറയുന്നതാണ്. നോവലിലെ പ്രധാന കഥാപാത്രങ്ങള്‍ മായ, അസ്മ, ഖവ്‌ല എന്നിവരാണ്.

സൂക്ഷ്മമായ കലാചാതുരിയെയും ചരിത്രത്തെയും എടുത്തുകാണിക്കുന്ന നോവലാണ് സെലസ്റ്റിയല്‍ ബോഡീസ് എന്ന് പുരസ്‌കാര നിര്‍ണയ സമിതി അധ്യക്ഷ ബെറ്റനി ഹ്യൂസ് അഭിപ്രായപ്പെട്ടു. മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട കൃതിയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man Booker International Prize 2019: Jokha Alharthi wins for Celestial Bodies, World, News, Prize, Writer.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?