ജാതി പറഞ്ഞ് റാഗിംഗ്; മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മുംബൈ: (www.kvartha.com 25.05.2019) ജാതി പറഞ്ഞ് റാഗിംഗ് നടത്തുന്നത് സഹിക്കാന്‍ കഴിയാതെ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലാണ് സംഭവം. മുംബൈയിലെ ബി വൈ എല്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ പായല്‍ തഡ്‌വി (26) യാണ് മരിച്ചത്. മെഡിക്കല്‍ കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥിനികളായ ഹേമ അഹൂജ, ഭക്തി മഹ്രേ, അങ്കിത ഖണ്ഡേവാള്‍ എന്നിവരാണ് പായലിനെ ജാതിയുടെ പേര് പറഞ്ഞ് നിരന്തരം അധിക്ഷേപിച്ചിരുന്നത്.


ഈ മാസം 22ാ നാണ് പായല്‍ തൂങ്ങി മരിച്ചത്. റാഗിംഗ് ചെയ്തിരുന്ന സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പരാതി നല്‍കിയിരുന്നുവെങ്കിലും അധികൃതര്‍ നടപടി എടുത്തില്ലന്നും അന്ന് അവര്‍ നടപടി എടുത്തിരുന്നെങ്കില്‍ മകള്‍ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നെന്ന് പായലിന്റെ മാതാ പിതാക്കള്‍ വേദനയോടെ പറയുന്നു. സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ക്കെതിരേ പോലീസ് കേസെടുത്തു. ഇവര്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് വിവരം.


Keywords: National, News, Mumbai, Student, Medical College, Woman, Suicide, Case, Police, Raging, Doctor commits suicide in Mumbai hospital; family alleges ragging by seniors.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?