ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പിഗ്മി ഏജന്റ് മരിച്ചു

മുള്ളേരിയ: (www.kasargodvartha.com 18.05.2019) ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പിഗ്മി ഏജന്റ് മരിച്ചു. മുള്ളേരിയ സെല്‍ഫ് ഗ്രോത്ത്നിധി ലിമിറ്റഡ് പിഗ്മി ഏജന്റ് മുണ്ടോള്‍ പിണ്ടിക്കായിലെ ചന്ദ്രശേഖര (50) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച നുള്ളിപ്പാടിയില്‍ വെച്ചാണ് അപകടമുണ്ടായത്. ചന്ദ്രശേഖര ഒാടിച്ചിരുന്ന ബൈക്കില്‍ ലോറിയിടിക്കുകയായിരുന്നു.

ചന്ദ്രശേഖരയുടെ കണ്ണ്, ഹൃദയം, കിഡ്നി, ലെന്‍സ് എന്നീ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ബംഗളൂരു സ്വദേശികള്‍ക്കാണ് അവയവങ്ങള്‍ നല്‍കുക. ബംഗളൂരുവില്‍ നിന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഭാര്യ: നാഗവേണി. സിഞ്ജന ഏകമകളാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Mulleria, Death, Accidental-Death, Bike-Accident, Man died in accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?