ഇശല്‍ ബൈത്ത് പദ്ധതി: ബ്രോഷര്‍ പ്രകാശനം ദുബൈയില്‍ നടന്നു


ദുബൈ (www.evisionnews.co): കേരള മാപ്പിള കലാ അക്കാദമി കാസര്‍കോട് ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന ഇശല്‍ ബൈത്ത് പദ്ധതി ബ്രോഷര്‍ ദുബൈയില്‍ വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനും മാപ്പിള കലാ അക്കാദമി ദുബൈ ചാപ്റ്റര്‍ പ്രഥമ ചെയര്‍മാനുമായ യഹ്‌യ തളങ്കര പ്രകാശനം ചെയ്തു. ജില്ലയിലെ എരിയാല്‍, ചെങ്കള, തൃക്കരിപ്പൂര്‍, ചായോത്ത്, മൊഗ്രാല്‍ എന്നീ സ്ഥലങ്ങളില്‍ അഞ്ചു വീടുകളാണ് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച് നിര്‍ധനര്‍ക്ക് നല്‍കുന്നത്. 

മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, ദുബൈ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ടി.ആര്‍ ഹനീഫ്, കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാര്‍, ജില്ലാ പ്രസിഡന്റ്് മുഹമ്മദലി മാസ്റ്റര്‍ കാലിക്കടവ്, ജില്ലാ ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര, വൈ. പ്രസിഡന്റ് എം.എ നജീബ്, യു.എ.ഇ ചാപ്റ്റര്‍ പ്രസിഡന്റ് ഷരീഫ് കാരയില്‍ സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?