ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു; അബോധാവസ്ഥയിലായ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
രാജപുരം: (www.kasargodvartha.com 30.05.2019) ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. പരിക്കേറ്റ് അബോധാവസ്ഥയിലായ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒടയംചാല്‍ ആലടുക്കം പട്ടികവര്‍ഗ കോളനിയിലെ ബിന്ദുവിനാണ് (33) പരിക്കേറ്റത്. ബിന്ദുവിനെ പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. ഇവരുടെ ഓലമേഞ്ഞ വീട്ടില്‍ ബിന്ദു രാത്രിയിലേക്കുള്ള ഭക്ഷണം പാചകം ചെയ്യാന്‍ പാചകവാതക സ്റ്റൗ കത്തിക്കുന്നതിനിടെ സിലിന്‍ഡറില്‍ നിന്നും തീ ഉയരുകയായിരുന്നു. ഇതുകണ്ട് ഉടന്‍ ബിന്ദു അടുക്കളയില്‍ നിന്നും പുറത്തേക്ക് ഓടി. അല്‍പസമയത്തിനകം സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിക്കുകയായിരുന്നു. ബഹളംകേട്ട് നാട്ടുകാര്‍ ഓടിക്കൂടി വെള്ളം കോരിയൊഴിച്ച് തീകെടുത്തി. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബിന്ദുവിന്റെ മകളും പ്ലസ്ടു വിദ്യാര്‍ത്ഥിനിയുമായ രജിതയുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളുമടക്കം വിലപ്പെട്ട രേഖകള്‍ പൂര്‍ണമായും കത്തി നശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Rajapuram, fire, Gas cylinder blasted while cooking
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Rajapuram, fire, Gas cylinder blasted while cooking
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment