വനത്തില്‍ ദുരൂഹസാഹര്യത്തില്‍ മനുഷ്യ അസ്ഥി കണ്ടെത്തി: പൊലീസ് അന്വേഷണം തുടങ്ങി
കാസര്‍കോട് (www.evisionnews.co): വനത്തില്‍ ദുരൂഹസാഹര്യത്തില്‍ മനുഷ്യന്റെ അസ്ഥി കണ്ടെത്തി. അഡൂര്‍ നൂജിബെട്ടുവില്‍ വനംവകുപ്പിന്റെ തേക്കിന്‍ തോട്ടത്തിലാണ് കഴിഞ്ഞ ദിവസം മനുഷ്യന്റെ തുടയെല്ല് കണ്ടെത്തിയത്. ആദിവാസി യുവാവാണ് അസ്ഥി കണ്ടത്. വിവരമറിഞ്ഞ് ആദൂര്‍ സിഐ എവി ജോണ്‍, എസ്‌ഐ പി നളിനാക്ഷന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍വി സത്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അസ്ഥിക്ക് ഒരു വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് നിഗമനം. ഇതിന്റെ അരകിലോമീറ്റര്‍ അകലെ നിന്ന് വസ്ത്രത്തിന്റെ കഷ്ണവും കണ്ടെത്തിയിട്ടുണ്ട്. അസ്ഥി ഡിഎന്‍എ പരിശോധനക്കായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ ആദൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Powered by Info News For You
Comments
Post a Comment