തെച്ചിക്കാട്ടുകാവ് രാമചന്ദ്രനില്ലാതെ എന്ത് പൂരം? രാമചന്ദ്രനെ എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം, അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ഉത്തരവാദിത്തം ആനയുടമയ്ക്ക്; ഏകഛത്രാപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തുക പൂരവിളംബരത്തിന് മാത്രം

തൃശൂര്‍:(www.kvartha.com 10/05/2019) ഒടുവില്‍ ആനപ്രേമികള്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ തീരുമാനം. തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചു. ഉപാധികളോടെയാണ് ആനയെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കിയത്. അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ഉത്തരവാദിത്തം ആനയുടമയ്ക്കായിരിക്കുമെന്ന് എഴുതി വാങ്ങിയ ശേഷം മാത്രമായിരിക്കും ആനയെ എഴുന്നള്ളിക്കാന്‍ അനുവദിക്കുക. പൂരവിളംബരത്തില്‍ മാത്രമാണ് രാമചന്ദ്രനെ എഴുന്നള്ളിക്കുക. പൂരത്തലേന്ന് വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരം തുറക്കുന്ന ചടങ്ങിലാണ് തെച്ചിക്കോട്ട് രാമചന്ദ്രന്‍ പങ്കെടുക്കുന്നത്.

News, Thrissur, Kerala, High Court, Permission granted entrance for Thechiikottukavu Ramachandran in Thrissur Pooram

ഇതുസംബന്ധിച്ച് അഡ്വക്കേറ്റ് ജനറല്‍ തൃശൂര്‍ കളക്ടര്‍ ടി വി അനുപമയ്ക്ക് നിയമോപദേശം നല്‍കി. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍ കരുതലെടുക്കണം. ജനങ്ങളെ അകലെ നിര്‍ത്തണമെന്നും അഡ്വക്കേറ്റ് ജനറല്‍ മുന്നറിയിപ്പ് നല്‍കി. ആനയ്ക്ക് പ്രകോപനമുണ്ടാകാതെ നോക്കണം. അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ആനയുടമ ഉത്തരവാദിത്തം ഏറ്റെടുക്കണം. ഇക്കാര്യം ഉടമയില്‍ നിന്ന് എഴുതി വാങ്ങണമെന്നും അഡ്വ. ജനറല്‍ വ്യക്തമാക്കി. ആനയ്ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്നും നാട്ടാന പരിപാലനച്ചട്ടം പാലിക്കണമെന്നും നിയമോപദേശത്തില്‍ പറയുന്നു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരച്ചടങ്ങില്‍ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് നിയമോപദേശം തേടാന്‍ തീരുമാനിച്ചത്. കളക്ടറുടെ അധ്യക്ഷതയിലുള്ള സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നത്. നിയമോപദേശം അനുകൂലമായതോടെ സുരക്ഷാ സംവിധാനം ഒരുക്കി ചടങ്ങുകള്‍ നടത്താനുള്ള നീക്കമാകും നടത്തുക.

പൂരത്തലേന്ന് വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരം തുറക്കുന്ന ചടങ്ങിലാണ് തെച്ചിക്കോട്ട് രാമചന്ദ്രന് പങ്കെടുക്കുന്നത്. വിലക്ക് നീക്കാതെ പൂരത്തിന് ആനകളെ നല്‍കില്ലെന്ന നിലപാടിലായിരുന്നു ആന ഉടമകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thrissur, Kerala, High Court, Permission granted entrance for Thechiikottukavu Ramachandran in Thrissur Pooram 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?