മംഗളൂരുവില്‍ യുവതിയുടെ അരുംകൊല: മൃതദേഹത്തിന്റെ കുറച്ചുഭാഗങ്ങള്‍ സ്‌കൂട്ടറിനകത്ത് കണ്ടെത്തി, അന്വേഷണം തുടരുന്നു
മംഗളൂരു: (www.kasargodvartha.com 14.05.2019) മംഗളൂരു അത്താവറില്‍ ഇലക്ട്രോണിക് റിപ്പയറിംഗ് കട നടത്തുന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. മൃതദേഹത്തിന്റെ കുറച്ചുഭാഗങ്ങള്‍ നാഗോരിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ സ്‌കൂട്ടറില്‍ നിന്നും കണ്ടെത്തി. അത്താവര്‍ അമര്‍ ആല്‍വാ റോഡിലെ ശ്രീമതി ഷെട്ടി (35) ആണ് കൊല്ലപ്പെട്ടത്. പൊളാളി മൊഗരു സ്വദേശിനിയാണ്.
മൃതദേഹത്തിന്റെ തലയും കുറച്ചു ശരീര ഭാഗങ്ങള്‍ കദ്രിയിലും മറ്റു ചില ശരീര ഭാഗങ്ങള്‍ നന്ദിഗുഡ ശ്മശാനത്തിനു സമീപവും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തല ഒരു ഹെല്‍മറ്റിനകത്തും ശരീര ഭാഗങ്ങള്‍ ചാക്കില്‍ കെട്ടിയുമാണ് കദ്രിയില്‍ ഒരു കടയുടെ മുന്നില്‍ തള്ളിയത്. കട തുറക്കാനെത്തിയ ഉടമ ചാക്ക് കണ്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് സമീപത്ത് ഉപേക്ഷിച്ച ഹെല്‍മെറ്റിനകത്ത് യുവതിയുടെ തല കണ്ടെത്തിയത്.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Top-Headlines, National, Crime, Trending, Sreemathi murder - Cops find her scooter at Nagori
< !- START disable copy paste -->
Keywords: Mangalore, news, Top-Headlines, National, Crime, Trending, Sreemathi murder - Cops find her scooter at Nagori
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment