ഒരു ചാറ്റ് ഇടത്തോട്ട് സൈ്വപ് ചെയ്താല്‍ അത് നേരെ ആര്‍ക്കൈവ് ലിസ്റ്റിലേക്ക് പോകും; ഏറ്റവും പുതിയ അപ്‌ഡേറ്റുമായി ടെലിഗ്രാം

സാന്‍ഫ്രാന്‍സിസ്‌കോ: (www.kvartha.com 11.05.2019) പുതിയ അപ്‌ഡേറ്റുമായി മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാം. ഏറ്റവും പുതിയ അപ്‌ഡേറ്റിലെ സവിശേഷത പുതിയ രൂപകല്‍പനയിലുള്ള ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനും ആര്‍ക്കൈവ് ചാറ്റ് ഓപ്ഷനുമാണ്. ഒരു ചാറ്റ് ഇടത്തോട്ട് സൈ്വപ്പ് ചെയ്യുകയാണെങ്കില്‍ അത് നേരെ ആര്‍ക്കൈവ് ലിസ്റ്റിലേക്കാവും പോകുന്നത്. ആര്‍ക്കൈവ് ലിസ്റ്റിലേക്ക് മാറ്റിയ ചാറ്റില്‍ പുതിയ സന്ദേശം വന്നാല്‍ അത് വീണ്ടും പുറത്തേക്ക് വരും.

മ്യൂട്ട് ചെയ്ത ചാറ്റ് ആര്‍ക്കൈവിലേക്ക് മാറ്റിയാല്‍ പുതിയ സന്ദേശം വന്നാലും അത് ആര്‍ക്കൈവ് ലിസ്റ്റില്‍ തന്നെ തുടരുന്നു. ഒന്നിലധികം ചാറ്റുകള്‍ സെലക്റ്റ് ചെയ്യാനും അവ ഒന്നിച്ച് പിന്‍ ചെയ്യാനും, മ്യൂട്ട് ചെയ്യാനും ആര്‍ക്കൈവ് ചെയ്യാനും ഡിലീറ്റ് ചെയ്യാനും കഴിയും. അതിനായി ചാറ്റുകളില്‍ ലോങ് പ്രസ് ചെയ്താല്‍ മതി. അകത്തെ മെനു ഓപ്ഷനുകളിലും മാറ്റം വന്നിട്ടുണ്ട്. പുതിയ രൂപകല്‍പനയില്‍ ആപ്പ് ഐക്കണില്‍ ചെറിയ മാറ്റവും വന്നിട്ടുണ്ട്.

Telegram update brings new design, Archive option, America, News, World, Technology, Leonal Messi, Application, Chat, Business.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Telegram update brings new design, Archive option, America, News, World, Technology, Leonal Messi, Application, Chat, Business.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?