തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനം; സംസ്ഥാന ബിജെപിയില്‍ പോര് മുറുകുന്നു, നേതൃമാറ്റത്തിനായി മുരളീധര പക്ഷത്തിന്റെ നീക്കങ്ങള്‍ ശക്തം, പാര്‍ട്ടി തീരുമാനം മറികടന്നുള്ള ആര്‍എസ്എസ് ഇടപെടലാണ് തോല്‍വിയുടെ കാരണമെന്ന് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: (www.kvartha.com 24.05.2019) ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തോടെ സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റത്തിനുള്ള നീക്കങ്ങള്‍ മുരളീധരപക്ഷം സജീവമാക്കുന്നു. എന്നാല്‍ പാര്‍ട്ടി തീരുമാനം മറികടന്നുള്ള ആര്‍എസ്എസ് ഇടപെടലാണ് തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും തോല്‍വിക്കുള്ള കാരണമായി ശ്രീധരന്‍പിള്ള പറയുന്നത്. ഇത് ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നാണ് അറിയുന്നത്.

News, Election, Lok Sabha, BJP, Failed, Kerala, Thiruvananthapuram, RSS, Sabarimala, muraleedharan against shreedharan pilla

ബിജെപി യുടെ ശക്തി കേന്ദ്രങ്ങളിലെ തോല്‍വി മുരളീധര പക്ഷം ആയുധമാക്കുകയാണ്. ശബരിമലപ്രശ്‌നത്തിലെ സുവര്‍ണാവസരം മുതലാക്കാനാവാത്തതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷനാണ് എന്നാണ് മുരളീധരപക്ഷത്തിന്റെ നിലപാട്. ഇത്തരം വിഷയങ്ങളില്‍ ശ്രീധരന്‍ പിള്ള നിലപാട് മാറ്റിയത് തിരിച്ചടിയായി എന്ന് മുരളീധര പക്ഷം ആരോപിക്കുന്നു.

തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും തോല്‍വി ആര്‍എസ്എസ്സിനെതിരെ പിള്ളയുടെ പ്രധാന ആയുധങ്ങളാണ്. കുമ്മനത്തെയും സുരേന്ദ്രനെയും ഇറക്കാന്‍ ആര്‍എസ്എസ് കടുംപിടുത്തം പിടിച്ചിരുന്നു. ഇത് തോല്‍വിയുടെ കാരണങ്ങളായി പിള്ള പാര്‍ട്ടി ദേശീയ നേതൃത്വത്തിന് മുന്നില്‍ നിരത്തും. തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ താന്‍ മത്സരിച്ചിരുന്നെങ്കില്‍ ന്യൂനപക്ഷ വോട്ടുകള്‍ കൂടി താമരയില്‍ വീഴുമായിരുന്നുവെന്നാണ് പിള്ളയുടെ വാദം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Election, Lok Sabha, BJP, Failed, Kerala, Thiruvananthapuram, RSS, Sabarimala, muraleedharan against shreedharan pilla


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?