ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനെ കെട്ടുകെട്ടിച്ച് മുംബൈ ഇന്ത്യന്‍സിന്റെ വിജയഭേരി; അത്യന്തം ആവേശകരമായ കലാശക്കളിയില്‍ മുംബൈയുടെ ജയം ഒരുറണ്ണിന്; നാലാം ഐപിഎല്‍ കിരീടംചൂടി നീലപ്പട
ഹൈദരാബാദ്:(www.kvartha.com 13/05/2019) ഐപിഎല്‍ പന്ത്രണ്ടാം പതിപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനെ കെട്ടുകെട്ടിച്ച് മുംബൈ ഇന്ത്യന്‍സ് കിരീടം ചൂടി. ഉപ്പലിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു റണ്ണിനാണ് മുംബൈ ജയം നേടിയത്.
ആദ്യം ബാറ്റുചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ താരതമ്യേന ചെറിയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈയുടെ ഇന്നിങ്ങ്‌സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ജയപരാജയ സാധ്യതകള്‍ മാറിമറിഞ്ഞ മത്സരത്തില്‍ അവസാനപന്തില്‍ രണ്ട് റണ്‍സാണ് ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ മലിംഗയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി ശര്‍ദില്‍ താക്കൂര്‍ പുറത്താവുകയായിരുന്നു. ഇത് നാലാമത്തെ തവണയാണ് മുംബൈ ഐപിഎല്ലില്‍ കിരീടം നേടുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Hyderabad, National, Sports, Cricket, IPL, Mumbai indians, Chennai super kings,Mumbai Indians win IPL 2019 title

Powered by Info News For You

Comments
Post a Comment