കെ എസ് ടി പി റോഡില്‍ വീണ്ടും അപകടം; കാറിടിച്ച് വഴിയാത്രക്കാരനായ മത്സ്യതൊഴിലാളി മരിച്ചു
ബേക്കല്‍: (www.kasargodvartha.com 10.05.2019) കെ എസ് ടി പി റോഡില്‍ വീണ്ടും അപകടം. കാറിടിച്ച് വഴിയാത്രക്കാരനായ മത്സ്യതൊഴിലാളി മരിച്ചു ബേക്കല്‍ വേലിപ്പുറത്തെ കണ്ണന്റെ മകന്‍ ബാബു (55) ആണ് മരിച്ചത്. വീടിന് സമീപം വെച്ച് വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. കാറിടിച്ച് തെറിച്ചു വീണ ബാബുവിനെ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കെ എസ് ടി പി റോഡില്‍ അപകടം പതിവായിട്ടും അപകടം ഇല്ലാതാക്കാനുളള ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. നേരത്തെ അപകടം കുറയ്ക്കാന്‍ റോഡില്‍ പലയിടത്തും സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചിരുന്നു. ഇത് നിയമ വിരുദ്ധമാണെന്ന് കണ്ട് എടുത്ത് മാറ്റുകയായിരുന്നു. അപകടം കുറയ്ക്കാന്‍ സി സി ടി വി സ്ഥപിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അതും നടപ്പായില്ല. ഇന്റര്‍സെപ്റ്റര്‍ പരിശോധന നടത്തി വരുന്നുണ്ടെങ്കിലും കാര്യക്ഷമമല്ല.
നങ്ങു എന്ന യമുനയാണ് ബാബുവിന്റെ ഭാര്യ. മക്കള്‍: ബബിത, ലക്ഷ്മി. മരുമക്കള്‍: ബദീഷ് കാസര്‍കോട്, റിജു കാഞ്ഞങ്ങാട്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അപകടവിവരമറിഞ്ഞ് ബേക്കല്‍ പോലീസും വാര്‍ഡ് മെമ്പര്‍ വാസുവിന്റെ നേതൃത്വത്തില്‍ നേതാക്കളും സ്ഥലത്തും ആശുപത്രിയിലുമെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bekal, Accidental-Death, Man died after car hit
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment