പെട്രോള്‍ പമ്പില്‍ വെച്ച് യുവാവിനെ പേര് ചോദിച്ച് അക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 30.05.2019) പെട്രോള്‍ പമ്പില്‍ വെച്ച് യുവാവിനെ പേര് ചോദിച്ച് അക്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. അണങ്കൂര്‍ ഓള്‍ഡ് റോഡിലെ അഭിഷേകിനെ (22) യാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ് ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. നെല്ലിക്കുന്ന് ബീച്ച് റോഡ് ഫിര്‍ദൗസ് നഗറിലെ സിറാജുദ്ദീന്‍ (21)ആണ് അക്രമത്തിനിരയായത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് സംഭവം നടന്നത്. കറന്തക്കാട് പെട്രോള്‍ പമ്പില്‍ വെച്ച് കാറിലെത്തിയ രണ്ടംഗ സംഘം ബൈക്കില്‍ പെട്രോളടിക്കാനെത്തിയ സിറാജുദ്ദീനെ പേര് ചോദിച്ച് ആക്രമിക്കുകയായിരുന്നു. അറസ്റ്റിലായ അഭിഷേക് നേരത്തെ രണ്ട് കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കൂട്ടുപ്രതിക്കായി പോലീസ് അന്വേഷണം നടത്തിവരികയാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Assault, Attack, Crime, arrest, Police, Attack case accused arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?