മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗര്‍ജ്ജനത്തേക്കാള്‍ ഭയാനകമായിരുന്നു; കാടിളക്കി കൊമ്പുകുലുക്കി ചിന്നംവിളിച്ച് ചരിത്രം കുറിച്ച് ചെമ്പട; ലിവര്‍പൂളിന്റെ പടത്തലവന്മാര്‍ കളത്തിന് പുറത്തിരുന്നിട്ടും ആന്‍ഫീല്‍ഡില്‍ ചാരമായി ബാഴ്‌സലോണ

ലിവര്‍പൂള്‍: (www.kvartha.com 08.05.2019) ആദ്യപാദത്തില്‍ വഴങ്ങിയ മൂന്നുഗോള്‍ തോല്‍വിക്ക് സ്വന്തം തട്ടകത്തില്‍ പലിശയടക്കം തിരിച്ചുനല്‍കി ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ അവിശ്വസനീയ തിരിച്ചുവരവുമായി ലിവര്‍പൂള്‍. എതിരാളികളായ ബാഴ്‌സലോണയെ ആന്‍ഫീല്‍ഡില്‍ 4-0നാണ് ചെമ്പട പഞ്ഞിക്കിട്ടത്.

വിജയമുറപ്പിച്ച് കളത്തിലിറങ്ങിയ ബാഴ്‌സയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകൊണ്ടാണ് ലിവര്‍പൂള്‍ കലാശക്കളിക്ക് യോഗ്യത നേടിയത്.

7ആം മിനിറ്റില്‍ ഒറിഗിയുടെ ക്ലോസ് റേഞ്ചിലൂടെയാണ് ലിവര്‍പൂളിന്റെ ആദ്യഗോള്‍. 54ആം മിനിറ്റിലും, 56ആം മിനിറ്റിലും സ്‌കോര്‍ ചെയ്ത് സൂപ്പര്‍ സബ് വിജ്‌നാല്‍ഡം അഗ്രഗേറ്റ് സ്‌കോര്‍ സമനിലയിലാക്കി. 79ആം മിനിറ്റില്‍ രണ്ടാം തവണ വല ചലിപ്പിച്ച് ഒറിഗി ലിവര്‍പൂളിന് സമ്മാനിച്ചു. ആന്‍ഫീല്‍ഡില്‍ ഫൈനല്‍ വിസില്‍  മുഴങ്ങി. മെസ്സിക്കും കൂട്ടര്‍ക്കും കാളരാത്രി. പരിക്കുമൂലം മുഹമ്മദ് സലാഹ്, ഫിര്‍മീന്യോ എന്നീ സൂപ്പര്‍ താരങ്ങളില്ലാതെയാണ് ലിവര്‍പൂള്‍ മത്സരത്തിനിറങ്ങിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Liverpool, Football, Sports, Champions League, Barcelona, Trending, Leonal Messi, England, Liverpool stage sensational comeback to beat Barcelona and reach final. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?