സ്‌കിന്‍ കാന്‍സര്‍ ശ്രദ്ധിക്കണം; ഇല്ലെങ്കില്‍ അപകടം, ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ വൈകരുത്

കൊച്ചി: (www.kvartha.com 08.05.2019) ഒരല്‍പ്പം ശ്രദ്ധിക്കുന്നത് നല്ലതാണ്, ചര്‍മത്തിന് പുറത്തായി പെട്ടെന്ന് ഉണ്ടാകുന്ന മാറ്റങ്ങള്‍. നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ സാധിക്കുന്നതാണ് ചര്‍മത്തെ ബാധിക്കുന്ന അര്‍ബുദം. ന്യൂയോര്‍ക്കിലെ പ്രശസ്ത ത്വക്രോഗവിദഗ്ധനായ ഡോക്ടര്‍ ജൂലിയന്‍ കാരെന്‍ എങ്ങനെയാണ് സ്‌കിന്‍ കാന്‍സര്‍ മുന്നറിയിപ്പുകളെ കണ്ടെത്തുക എന്നതിനെ കുറിച്ച് അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ചര്‍മത്തിന് പുറത്തായി പെട്ടെന്ന് ഉണ്ടാകുന്ന ഒരു പുതിയ പാടോ ഒരു മറുകോ ഒക്കെയാകാം സ്‌കിന്‍ കാന്‍സറിന്റെ ആദ്യ ലക്ഷണങ്ങള്‍. ഇങ്ങനെ എന്തെങ്കിലും അസ്വഭാവികത തോന്നിയാല്‍ ഉടനെ ഡോക്ടറുടെ സേവനം തേടുക എന്നാണ് ഡോക്ടര്‍ പറയുന്നത്.

Skin cancer; do not avoid these symptoms, Kochi, News, Kerala, Health, Cancer, Treatment, Doctor

തലയോട്ടിയിലെ ത്വക്കില്‍, കണ്ണിന്റെ പാളികളില്‍, കൈവിരലുകളില്‍, കാല്‍വിരലുകള്‍ക്കിടയില്‍ അങ്ങനെ ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലാകാം ചിലപ്പോള്‍ കാന്‍സര്‍ കോശങ്ങള്‍ വളരുന്നത്. പുതിയ മറുകുകള്‍, കണ്ണിന്റെ കാഴ്ച, മുഖക്കുരു, കാല്‍പാദത്തില്‍ പാടുകള്‍, പിഗ്മെന്റേഷന്‍, പാടുകള്‍, നഖങ്ങള്‍ എന്നിവയില്‍ കാണുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കാം.

പുതിയ മറുകുകള്‍:- ഇതുവരെ കാണാത്ത ഒരു പുതിയ മറുകോ അല്ലെങ്കില്‍ മറുകില്‍ ഉണ്ടാകുന്ന മാറ്റങ്ങളോ ശരീരത്തിലുണ്ടെങ്കില്‍ ശ്രദ്ധിക്കുക. ജന്മനാശരീരത്തില്‍ ഉണ്ടായിരുന്ന മറുകുകള്‍ പോലും പിന്നീട് അര്‍ബുദമായി പരിണമിച്ച കേസുകള്‍ ഉണ്ട്. എന്നാല്‍ തൊലിപ്പുറത്തെ എല്ലാ പാടുകളും സ്‌കിന്‍ കാന്‍സര്‍ ആണെന്ന് തെറ്റിദ്ധരിക്കരുത്. സംശയം തോന്നിയാല്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

കണ്ണിന്റെ കാഴ്ച:- ശരീരത്തില്‍ വരുന്ന പാടുകള്‍ പോലെതന്നെ കണ്ണിനുള്ളിലാകും കറുത്ത പൊട്ടുപോലെയുള്ള പാടുകള്‍ വരിക. കണ്ണിന് കാഴ്ച പെട്ടെന്ന് കുറയുക, മങ്ങല്‍ ഉണ്ടാകുക എന്നിവയാണ് ലക്ഷണങ്ങള്‍. മെലനോമ അഥവാ സ്‌കിന്‍ കാന്‍സര്‍ ബാധിക്കാന്‍ സാധ്യതയുള്ള മറ്റൊരു സ്ഥലമാണ് കണ്ണുകള്‍.

നഖങ്ങള്‍ ശ്രദ്ധിക്കുക:- നഖങ്ങളില്‍ സ്‌കിന്‍ കാന്‍സര്‍ ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. നഖങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങളും എപ്പോഴും ശ്രദ്ധിക്കണം. നഖങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കറുത്തതോ ബ്രൗണ്‍ നിറത്തിലോ ഉള്ള പാടുകളാണ് ശ്രദ്ധിക്കേണ്ടത്. ഗായകന്‍ ബോബ് മാര്‍ലി 36ാമത്തെ വയസ്സില്‍ മരിച്ചത് Acral lentiginous melanoma മൂലമായിരുന്നു. അദ്ദേഹത്തിന്റെ കാല്‍വിരലിലെ നഖങ്ങളിലാണ് ആദ്യം രോഗം ബാധിച്ചത്. പിന്നീട് അത് കരളിനെയും മറ്റ് അവയവങ്ങളെയും ബാധിച്ചാണ് അദ്ദേഹം മരിക്കുന്നത്.

പിഗ്മെന്റേഷന്‍:- ഒരു മറുക് നീക്കം ചെയ്ത ശേഷം ആ മുറിവിന് ചുറ്റും പെട്ടെന്ന് ഉണ്ടാകുന്ന പിഗ്മെന്റേഷന്‍ ശ്രദ്ധിക്കണം. അതുപോലെതന്നെ ഇതിന് ചുറ്റും ഉണ്ടാകുന്ന വീക്കമോ മുഴകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ കാണുക.

കാല്‍പാദത്തില്‍ പാടുകള്‍:- കാല്‍പാദത്തിലോ കൈവെള്ളയിലോ പെട്ടെന്ന് ഉണ്ടാകുന്ന മുറിവുകളും ശ്രദ്ധിക്കണം.

പാടുകള്‍:- എന്തെങ്കിലും കറുത്ത പാടുകള്‍ നമ്മള്‍ ഒരിക്കലും ശ്രദ്ധിക്കാത്ത ഇടങ്ങളില്‍ പ്രത്യക്ഷപെട്ടിട്ടുണ്ടോ എന്ന് നോക്കുക. ഉദാഹരണത്തിന് കവിളുകള്‍ക്കുള്ളില്‍, യോനിപ്രദേശത്ത്, മൂക്കിനുള്ളില്‍ ഒക്കെ മറുകുകള്‍ എന്തെങ്കിലും ഉണ്ടോ എന്ന് അടിക്കടി പരിശോധിക്കുക.

മുഖക്കുരു:- ഒരു മുഖക്കുരു പെട്ടെന്നൊരു ദിവസം വരികയും അത് ആഴ്ചകള്‍ കഴിഞ്ഞിട്ടും പോകാതെ വരികയും ചെയ്യുന്നതും സൂക്ഷിക്കണം. അല്ലെങ്കില്‍ ഒരിക്കല്‍ വന്ന സ്ഥലത്തുതന്നെ വീണ്ടും വീണ്ടും മുഖക്കുരു വരികയും അതില്‍ നിന്നും പഴുപ്പ് പുറത്തു പോകാതെ കാണുകയും ചെയ്യുന്നതും ശ്രദ്ധിക്കണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Skin cancer; do not avoid these symptoms, Kochi, News, Kerala, Health, Cancer, Treatment, Doctor.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?